ഏത് മുരടിച്ച ചെടിയും ഇനി കായ്ക്കും. ഒരു ഉരുളക്കിഴങ്ങ് മതി ഇതിന്.

നമ്മുടെ വീട്ടിൽ ഇടയിൽ ഓരോ ചെടികളായി മുരടിച്ചു നിൽക്കുന്നതായി കൃഷിത്തോട്ടത്തിൽ കാണാറുണ്ടോ? എങ്കിൽ ഇതിനെ ഉപയോഗിക്കാവുന്ന ഒരു ഉഗ്രൻ വിദ്യയുണ്ട്. ഇത് ഉപയോഗിച്ചതിന് അധികം പൈസ ചെലവൊന്നുമില്ല എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. നമ്മുടെ വീട്ടിൽ കറിക്കായി മേടിക്കുന്ന ഉരുളക്കിഴങ്ങ് ഒരെണ്ണം മതി ഇതിന്റെ കേടുപാടുകൾ തീർക്കുന്നതിനും നിറയെ പോകുന്നതിനും കായ്ക്കുന്നതിനും ഉപകാരപ്പെടാൻ. ഇനി ഒരു ഉരുളക്കിഴങ്ങ് മുഴുവനും വേണമെന്ന് നിർബന്ധമില്ല കറിക്കരിയുന്ന ഉരുളക്കിഴങ്ങന്റെ തോലു മാത്രം മതിയാകും ഇതിന്. ഈ മരുന്ന് പ്രയോഗിക്കുന്നത് കൊണ്ട് ചെടിയുടെ കുരുടിപ്പും മുരടിപ്പും എല്ലാം മാറിക്കിട്ടും. ചെടി നല്ലപോലെ പൂക്കുകയും നിറയെ കായ്ക്കുകയും ചെയ്യും. ഇത്തരത്തിൽ ചെടികൾ നിറയെ പൂക്കുന്നതിനും, കായ്ക്കുന്നതിനും, ചെടികളുടെ മുരടിപ്പ് മാറുന്നതും.

ഇലമഞ്ഞളിപ്പു മാറുന്നതിനുമായി ഉരുളക്കിഴങ്ങും വീട്ടിലെ വേസ്റ്റും വെച്ച് നമുക്ക് ഒരു പ്രയോഗം ചെയ്യാം. ഇതിനായി ഒരു ഉരുളക്കിഴങ്ങ് അല്ലെങ്കിൽ ഉരുളക്കിഴങ്ങിന്റെ തൊലി എടുത്തത്, പിന്നെ ചായ വച്ചതിന്റെ കൊറ്റൻ നല്ലപോലെ വെള്ളത്തിൽ കഴുകി എടുത്തതും, കൂടാതെ മുരിങ്ങയില അല്പം ചേർക്കാം, ഇതിനോട് കൂടി അല്പം മുട്ടത്തൊണ്ടും ചേർത്ത് മിക്സിയിൽ നല്ലപോലെ അടിച്ചെടുക്കുക. ഇത്തരത്തിൽ അടിക്കുമ്പോൾ മൂന്നോ നാലോ ദിവസം പഴക്കമുള്ള അര ലിറ്റർ കഞ്ഞിവെള്ളവും ഇതിലേക്ക് മിക്സ് ചെയ്യാം.ഇവയെല്ലാം കൂടി നല്ലപോലെ മിക്സിയിൽ അടിച്ചു ഒരു അരിപ്പയിലൂടെ അരിച്ചെടുത്ത ശേഷം ഇതിലേക്ക് പത്തിരട്ടി വെള്ളം ചേർത്ത് ചെടികളിൽ ആഴ്ചയിൽ മൂന്നു പ്രാവശ്യം എങ്കിലും തളിച്ചു കൊടുക്കാവുന്നതാണ്..

Leave a Reply

Your email address will not be published. Required fields are marked *