നമ്മുടെയെല്ലാം അടുക്കളത്തോട്ടങ്ങളിൽ ഏറ്റവും പ്രധാനമായും ഉള്ള ഒരു ചെടിയാണ് പച്ചമുളക് എന്നത്. എന്നാൽ മിക്കപ്പോഴും ഇവയ്ക്ക് ഒരു കുരുഡിപ്പോ അല്ലെങ്കിൽ കായ്ക്കാതെ നിൽക്കുന്ന രീതിയോ ഒക്കെ കാണാറുണ്ട്. എന്നാൽ ഇവയ്ക്കെല്ലാം ഒരു പരിഹാരം ഉണ്ട്. അതോടൊപ്പം തന്നെ പച്ചമുളക് നമ്മുടെ വീട്ടിൽ പറമ്പിൽ കാട്പോലെ പടർന്നു പിടിക്കുന്നതിനും, ഒരുപാട് പച്ചമുളക് ഭ്രാന്ത് പിടിച്ചതുപോലെ ഉണ്ടാകുന്നതിനും ഒരു മരുന്ന് നമുക്ക് ചെയ്യാവുന്നതാണ്.ഇത്തരത്തിൽ നമുക്ക് ധാരാളമായി പച്ചമുളകും അതുപോലെതന്നെ മറ്റ് ഫലങ്ങളും ഉണ്ടാകുന്നതിനായി ഓരോ ചെടിയെയും നമ്മൾ സസൂക്ഷ്മം വീക്ഷിക്കേണ്ടതാണ്.
ചെടികളിൽ ശല്യം മറ്റോ ഉണ്ട് എന്നുണ്ടെങ്കിൽ ഇത്തരത്തിൽ വെള്ളിയിച്ച വന്നിരിക്കുന്ന ഇലകൾ ഓരോന്നായി പറിച്ച് നശിപ്പിച്ചു കളയേണ്ടതാണ്. ചെടിക്ക് താഴെയായി ഈ ഇലകൾ ഉപേക്ഷിക്കരുത്. നശിപ്പിച്ചു കളയേണ്ടത് അത്യാവിശ്യം തന്നെയാണ്. ഇതിനുശേഷം മേൽമണ്ണ് അല്പം എടുത്തുമാറ്റി ആ മണ്ണിലേക്ക് ഒരു പിടി ന്യൂട്രി മിക്സ് ആഡ് ചെയ്തതിനു ശേഷം ചെടിയുടെ താഴെയായി ഇട്ടുകൊടുക്കുകയും അല്പം വെള്ളം നനച്ചു കൊടുക്കുകയും വേണം. ഇതിനുശേഷം ഒരു ലിറ്റർ വെള്ളത്തിൽ രണ്ട് എം എൽ ആഗ്രോ ബൂസ്റ്റ് മിക്സ് ചെയ്ത് നല്ലപോലെ മിക്സ് ചെയ്തതിനു ശേഷം, ചെടിയുടെ ഇലകളിൽ നനഞ്ഞു നിൽക്കുന്ന രീതിയിൽ തളിച്ചു കൊടുക്കാം. ഇങ്ങനെ ചെയ്യുന്നത് ചെടിയിൽ വെള്ളിയാഴ്ചയും മറ്റും വരുന്നതിന് തടയാൻ സഹായിക്കുന്നു. അതോടൊപ്പം തന്നെ ജി കേടുപാടുകൾ ഉണ്ടെങ്കിൽ ആ ഇലകൾ പറിച്ചു കളഞ്ഞതിനുശേഷം ശരിക്കും ആവശ്യമായ എല്ലാ വളങ്ങളും വീണ്ടും പ്രയോഗിക്കേണ്ടതാണ്. ഇങ്ങനെ ചെയ്താൽ മാത്രമാണ് ശരിക്ക് ആരോഗ്യത്തോടുകൂടി വളരാൻ സാധിക്കു.