ഹൃദയത്തിന്റെ വാൽവിൻ ഉണ്ടാകുന്ന തകരാറുകൾ വളരെ പെട്ടെന്ന് തന്നെ പരിഹരിക്കാം.

എന്റെ ഹൃദയത്തിന് നാല് അറകളാണ് ഉള്ളത്. ഈ നാല് അറകളിൽ ഒന്നിൽ നിന്ന് മറ്റൊരു അറയിലേക്ക് രക്തം പോകുന്നതിനുള്ള വാൽവുകളാണ് ഹൃദയത്തിന്റെ വാൽവുകൾ എന്നറിയപ്പെടുന്നത്. പ്രായത്തിന്റെതായ പ്രശ്നങ്ങൾ കൊണ്ട്, സന്ധികൾക്ക് ഉണ്ടാകുന്ന പ്രശ്നങ്ങൾ കൊണ്ടോ, വാതരോഗങ്ങൾ കൊണ്ട്, അല്ലെങ്കിൽ ഹൃദയത്തിന് ഉണ്ടാകുന്ന തകരാറുകൾ കൊണ്ടൊക്കെ ഈ വാൽവുകൾക്കും പ്രശ്നങ്ങൾ സംഭവിക്കാം. അല്ലെങ്കിൽ വാൽവുകളെ കണ്ട്രോൾ ചെയ്യുന്ന മറ്റു ചെറിയ ഭാഗങ്ങൾക്കുണ്ടാകുന്ന പ്രശ്നങ്ങൾ കൊണ്ടും വാൽവിനെ തകരാറ് സംഭവിക്കാം. ഇത്തരത്തിൽ വാൽവിനെ എന്തെങ്കിലും തകരാറു സംഭവിച്ചിട്ടുണ്ട് എന്നുണ്ടെങ്കിൽ, ആ വ്യക്തിക്ക് നടക്കുന്ന സമയത്ത് വല്ലാത്ത ക്ഷീണവും, തളർച്ചയും, നടക്കുമ്പോൾ ഭയങ്കരമായ കിതപ്പും അനുഭവപ്പെടാറുണ്ട്. ഈ കമ്പ്ലൈന്റ് ശ്രദ്ധിക്കാതെ വളരെ കാലം നീണ്ടുനിൽക്കുകയാണ് എന്നുണ്ടെങ്കിൽ, അവർക്ക് തുടർച്ചയായി കാലിൽ നീര് വരുന്ന അവസ്ഥയോ, വയറിൽ നീർകിട്ടുന്ന അവസ്ഥയോ, അല്ലെങ്കിൽ മുഖത്ത് നീര് ഉണ്ടാകുന്ന അവസ്ഥയോ ഉണ്ടാകാം.

അതുമല്ലെങ്കിൽ ഉറങ്ങാൻ സമയത്ത് അമിതമായ ശ്വാസം മുട്ട് അനുഭവപ്പെടാം. വാൽവിനെ മിക്കപ്പോഴും ലീക്ക് ആണ് കമ്പ്ലൈന്റ് ആയി ഉണ്ടാകാറ് . ഇത് മൂലം വാൽവിൽ നിന്നും ശരീരത്തിന്റെ ഭാഗങ്ങളിലേക്ക് രക്തം റൊട്ടേറ്റ് ചെയ്യേണ്ടതിനു പകരമായി, രക്തം ഹാർട്ടിനകത്ത് തന്നെ കെട്ടിക്കിടക്കുന്ന അവസ്ഥ ഉണ്ടാകുന്നു. ഇത് ലങ്സിലേക്ക് പടർന്ന് രാത്രികാലങ്ങളിൽ ശ്വാസം മുട്ടായി നമുക്ക് അനുഭവപ്പെടുന്നു. ഒരു മേജർ സർജറിലൂടെ ഈ വാൽവ് എടുത്തുമാറ്റി ഇതിന് പകരമായി അവിടെ മറ്റൊരു വാൽവ് റിപ്ലൈസ് ചെയ്യുകയാണ് പ്രധാനമായും ഇതിന് പരിഹാരമായി ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *