നമ്മുടെ വീട്ടിൽ ഭക്ഷണം പാകം ചെയ്യുമ്പോൾ അത് വിളമ്പി വെച്ച സമയത്ത് പലർക്കും കഴിക്കാൻ നേരം അതിൽ നിന്നും ഒന്ന് രണ്ടോ മുടി ഇഴകൾ ലഭിക്കാറുണ്ട്. പല വേറിട്ട സാഹചര്യങ്ങളിലും അങ്ങനെ സംഭവിക്കാറുണ്ട്. ഇങ്ങനെ മുടി കിട്ടുന്നത് നല്ല സൂചനയാണോ ദുഃഖ സൂചനയാണോ എന്ന് തിരിച്ചറിയാനാകാതെ വിഷമിക്കുന്ന ആളുകൾ ഉണ്ട്. എന്തുകൊണ്ടും അശുഭം ആയിട്ടുള്ള ഒരു സൂചന തന്നെയാണ് ഇതും നൽകുന്നത്. അതുകൊണ്ടുതന്നെയാണ് എപ്പോഴും ഹോട്ടലിൽ ആണെങ്കിലും വീട്ടിൽ ആണെങ്കിലും ഭക്ഷണത്തിൽ മുടി കാണുമ്പോൾ നമ്മൾ അതുകൊണ്ട് വെച്ച ആളുകളോട് കയർക്കുന്നത്.
പുരുഷന്മാർക്ക് മാത്രമല്ല സ്ത്രീകൾക്കും ഇത്തരത്തിൽ ഭക്ഷണത്തിൽ നിന്നും മുടി കിട്ടാറുണ്ട്. കഷ്ടകാലം സമയത്തോ അല്ലെങ്കിൽ വീട്ടിൽ ആപത്ത് വരാൻ പോകുന്ന സമയത്ത് ആണ് ഇത്തരത്തിൽ ഭക്ഷണത്തിൽ നിന്നും മുടി കിട്ടുന്നത്. എന്നാൽ തുടരെത്തുടരെ ഇത്തരത്തിൽ മുടി കിട്ടുന്നത് കൂടുതൽ ദോഷമായിട്ടുള്ള കാര്യമാണ് ഉടൻതന്നെ ഒരു ജ്യോതിഷ പണ്ഡിതനെ കണ്ട് ഇതിന്റെ കാരണവും പരിഹാരവും തിരക്കേണ്ടതാണ്. ആദ്യ തവണ തന്നെ ഇത്തരത്തിൽ മുടി കിട്ടുന്ന സമയത്ത് നമുക്ക് ചെയ്യാവുന്ന ഒരു പരിഹാരം ഇപ്പോൾ പറയാം. ഇത്തരത്തിൽ ആദ്യ തവണ തന്നെ നമുക്ക് ഭക്ഷണത്തിൽ നിന്നും മുടി കിട്ടുകയാണ് എന്നുണ്ടെങ്കിൽ ആ മുടി എടുത്തു കളഞ്ഞതിനുശേഷം നമ്മൾ അടുക്കളയിൽ പോയി ഒരു പിടി ഉപ്പെടുത്ത് സന്ധ്യാസമയത്ത് വിളക്ക് കോളുത്തി പ്രാർത്ഥിച്, വിളക്ക് കെടുത്തുന്നതിനു മുൻപായി ആ ഉപ്പ് കയ്യിൽ പിടിച്ച് നമുക്ക് അമ്മ മഹാലക്ഷ്മി ദേവിയോട് അന്നപൂർണേശ്വരിയോട് നമ്മുടെ ഭാഗത്തുനിന്നും തെറ്റ്പറ്റി പോയിട്ടുണ്ടെങ്കിൽ അതിനു മാപ്പ് അപേക്ഷിക്കുകയും, നമ്മുടെ നല്ല ഭാവിക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്യാം.