എല്ലാ ഫ്രൂട്ട് ചെടികളും ടെറസിന് മുകളിൽ തന്നെ പൂത്തുലയുന്നതിന്.

ഇന്ന് ബഡ് ചെയ്ത ഫ്രൂട്ട് ചെടികൾ നമുക്ക് ലഭ്യമായത് കൊണ്ട് തന്നെ നമ്മുടെ വീടിന്റെ ടെറസിന് മുകളിലും ഇവ വളർത്താൻ സാധിക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഇവ പരിപാലിക്കുക മാത്രമല്ല ചെടി വയ്ക്കുന്ന സമയത്ത് തന്നെ നല്ലപോലെ ശ്രദ്ധിച്ച് വയ്ക്കുകയാണ് എന്നുണ്ടെങ്കിൽ പെട്ടെന്ന് പൂക്കുന്നതിനും കായ്ക്കുന്നതിനും നല്ലപോലെ വിളവെടുക്കാനും നമുക്ക് സാധിക്കുന്നു. ഇനിമുതൽ ഫ്രൂട്ട്സ് ഒന്നും നമുക്ക് കടകളിൽ പോയി മേടിക്കേണ്ട ആവശ്യമില്ല. എല്ലാവിധ ഫ്രൂട്ട്സും നമുക്ക് നമ്മുടെ ടെറസിൽ തന്നെ നട്ടുപിടിപ്പിക്കാവുന്നതാണ്. ഓറഞ്ച്, സപ്പോട്ടാ, ഞാവൽ, മുന്തിരി എന്നുവേണ്ട എല്ലാ ഫ്രൂട്ട്സും. ഇവ ഫ്രൂട്സ് ചെടി വെക്കുന്ന ഗ്രോ ബാഗുകൾ നിറക്കുകയാണ് നല്ലത്.

അല്ലെന്നുണ്ടെങ്കിൽ ഡ്രമ്മുകളുടെ തലഭാഗം മുറിച്ചു കളഞ്ഞ് അതിലും നമുക്ക് ഫ്രൂട്ട് പ്ലാന്റുകൾ വയ്ക്കാവുന്നതാണ്, അതായിരിക്കും ഏറ്റവും ഉത്തമം. ഇങ്ങനെ ഫ്രൂട്ട് പ്ലാന്റുകൾ വയ്ക്കുന്ന സമയത്ത് മണ്ണ് മാത്രം നിറച്ചാൽ പോരാ, മണ്ണും ചകിരിച്ചോറും ഡോളോ മിറ്റും കൂടി ഒരുമിച്ച് മിക്സ് ചെയ്ത് ആദ്യം ഡ്രമ്മിന്റെ പകുതി ഭാഗം നിറക്കാം. ബാക്കി പകുതിഭാഗം ഫ്രൂട്ട് പ്ലാന്റ് വെച്ചതിനുശേഷം ചാണകപ്പൊടിയും, എല്ലുപൊടിയും, വേപ്പിൻ പിണ്ണാക്കും കൂടി മിക്സ് ചെയ്ത മണ്ണ് ഇട്ടുകൊടുക്കാം. ഇങ്ങനെ വച്ചതിനുശേഷം ബഡ് ചെയ്ത ശരിയായാണെങ്കിൽ ഇതിന്റെ ബഡ്ഡിങ് വരുന്ന പോയിന്റിന്റെ തൊട്ടു താഴെ വരെ മണ്ണ് നിറച്ചു കൊടുത്തതിനുശേഷം, ഒരു ലിറ്റർ വെള്ളത്തിൽ രണ്ട് മില്ലി മിക്സ് ചെയ്ത് 200 മില്ലി കൃമിക്ക് മിക്സ് ഒരു ചെടിക്ക് വെച്ച് ഒഴിച്ചു കൊടുക്കാം.

Leave a Reply

Your email address will not be published. Required fields are marked *