ആളുകൾക്ക്ഉ പലതരത്തിലുള്ള വയറുകൾ ആയിരിക്കും ഉണ്ടായിരിക്കുക. അതുകൊണ്ടുതന്നെ വയറിന്റെ പ്രശ്നങ്ങളും വ്യത്യസ്തമായിരിക്കും. സ്ത്രീകളുടേതും പുരുഷന്മാരുടെതും വ്യത്യസ്തമായിരിക്കും. സ്കിന്നിന്റെയും മസിലിന്റെയും ഇടയ്ക്കുള്ള ഫാറ്റ് ആണ് നമുക്ക് സർജറിയിലൂടെ റിമൂവ് ചെയ്യാൻ ആവുക. ഇതുതന്നെ പലതരത്തിലുള്ള ഫാറ്റ് ഡിസ്ട്രിബ്യൂഷൻ ഉണ്ടായിരിക്കും. പുരുഷന്മാരിൽ മിക്കവാറും ജനറൽ ഡിസ്ട്രിബ്യൂഷൻ ആയിരിക്കും ഉണ്ടായിരിക്കുക സ്ത്രീകളിൽ അത് വയറിന്റെ മുകൾ ഭാഗത്തും കീഴ്ഭാഗത്തുമായി വ്യത്യാസപ്പെട്ടിരിക്കും. ജനറൽ ഡിസ്ട്രിബ്യൂഷൻ ആണെങ്കിൽ ചെറിയ ഒരു സിറിഞ്ച് വഴി ഉള്ളിലേക്ക് ഇറക്കി ഇതിലൂടെ കൊഴുപ്പ് വലിച്ചെടുക്കുന്ന രീതിയാണ് ചെയ്യുന്നത്. ഇതിനെ ലൈപ്പോസെഷൻ എന്നാണ് പറയുന്നത്. സ്ത്രീകളിൽ കാണുന്ന അടിവയർ തൂങ്ങിയ അവസ്ഥയിലുള്ള കൊഴുപ്പിനെ നീക്കം ചെയ്യുന്നതിന് ലോവർ അബ്ഡോമിനോ പ്ലാസ്റ്റി എന്നാണ് പറയുന്നത്. ഇത് സ്ത്രീകളുടെ വയറിന്റെ അടിഭാഗത്ത് ഇന്ന ഭാഗത്ത് ചെറിയ ഒരു മുറിവ് ഉണ്ടാക്കി അതിലൂടെയാണ് കൊഴുപ്പും മറ്റും നീക്കം ചെയ്യുന്നത്.
ഇനീ വയറിന്റെ പൊക്കിളിന് മുകളിലായി കാണുന്ന കൊഴുപ്പും മറ്റും നീക്കം ചെയ്യുന്നതിന് സ്റ്റാൻഡേർഡ് അബ്ഡോമിനോ പ്ലാസ്റ്റി ചെയ്യുന്നു. ഇതിലൂടെ പ്രസവാനന്തരമായി സ്ത്രീകൾക്ക് മസിലുകൾ അകന്നിരിക്കുന്ന അവസ്ഥ ഉണ്ടാകും, ഇത് ശരിയായ രീതിയിലേക്ക് ആക്കുന്നതിനും കൊഴുപ്പ് നീക്കം ചെയ്യുന്നതിനും ഇത് സഹായിക്കുന്നു. ഒപ്പം തന്നെ ബെൽറ്റ് അപ്ഡോമിനോ പ്ലാസ്റ്റിയും നിലവിലുണ്ട്. ഈ സർജറി കൾ എല്ലാം തന്നെ നല്ലപോലെ റിസൾട്ട് കിട്ടാറുള്ളവയാണ്. ഒന്നോ രണ്ടോ മാസം വരെയാണ് ഇവർക്ക് ചില നിർബന്ധങ്ങളും ചില ചിട്ടകളും എല്ലാം നിർദ്ദേശിക്കാറുള്ളത്. അതിനപ്പുറം ഈ സർജറികൾക്ക് ഒന്നും മറ്റ് സൈഡ് എഫക്ടുകൾ ഒന്നുമില്ല. അത്കൊണ്ട് തന്നെ വയറിലെ കൊഴുപ്പ് നീക്കം ചെയ്യുന്നത് സിമ്പിളായ ഒരു പ്രവർത്തിയാണ്.