ജ്യോതിഷപ്രകാരം 27 നാളുകളാണ് ഉള്ളത്. ഇവയിൽ ഈ ഏഴു നാളുകളിൽ ജനിച്ച ഭർത്താക്കന്മാർക്ക് ഒപ്പം ഉള്ള ഭാര്യമാരുടെ ജീവിതം വളരെ ഐശ്വര്യപൂർണ്ണവും സമ്പൽസമൃദ്ധവുമായിരിക്കും. ഈ നാളുകൾ ജനിച്ച ഭർത്താക്കന്മാർ സ്ത്രീകളുടെ ഭാഗ്യമാണ് എന്ന് വേണം പറയാൻ. ഓരോ നക്ഷേത്രത്തിനും അതിന്റേതായ അടിസ്ഥാന സ്വഭാവമുണ്ട്. അതുകൊണ്ടുതന്നെ നക്ഷത്രം ഏതാണ് എന്നറിഞ്ഞാൽ അവരുടെ സ്വഭാവവും നമുക്ക് പ്രവചിക്കാൻ ആകും. ഈ ഏഴു നക്ഷത്രത്തിൽപ്പെട്ട ഭർത്താക്കന്മാരുടെ അടിസ്ഥാന നക്ഷത്ര സ്വഭാവം അനുസരിച്ച് അവർ ഏറ്റവും നല്ല ഭർത്താക്കന്മാരായിരിക്കും എന്നതാണ് പ്രത്യേകത. ഇക്കൂട്ടത്തിൽപ്പെട്ട ആദ്യ നക്ഷത്രമാണ് വിശാഖം. വിശാഖം നക്ഷത്രത്തിൽ ജനിച്ച ഭർത്താക്കന്മാർ ഭാര്യമാർക്ക് ഏറ്റവും ഉത്തമനായ ഭർത്താക്കന്മാർ ആയിരിക്കും. ഒരു ഭർത്താവായിട്ടുള്ള എല്ലാ ഗുണഗണങ്ങളോടും കൂടിയവൻ ആയിരിക്കും വിശാഖം നക്ഷത്രത്തിൽ ജനിച്ചവർ. അടുത്തതായി പറയുന്നു നക്ഷത്രമാണ് പൂരം.
പൂരം പിറന്ന പുരുഷൻ എന്നൊക്കെ നമ്മൾ പറയാറുണ്ട് അതുകൊണ്ടുതന്നെ ഈ നക്ഷത്രത്തിൽ ജനിച്ച ഭർത്താക്കന്മാർഭാര്യമാരുടെ ഭാഗ്യം തന്നെയാണ്. കാരണം ഇത്രയും റൊമാന്റിക് ആയിട്ടുള്ള ഭർത്താക്കന്മാർ ഉണ്ടാകില്ല. ഇത്രയേറെ സ്നേഹം പ്രകടിപ്പിക്കുന്ന ഭർത്താക്കന്മാർ മറ്റൊരു നാട്ടിലും ഉണ്ടാകില്ല. അടുത്തതായി വിവരിക്കുന്നത് അത്തം നക്ഷത്രമാണ്. അത്തം നക്ഷത്രത്തിൽ പെട്ട പുരുഷന്മാർ കാഴ്ചയ്ക്ക് തന്നെ ഒരുപാട് സൗന്ദര്യമുള്ളവർ ആയിരിക്കും. അതുപോലെതന്നെ സൗന്ദര്യം നിറഞ്ഞതായിരിക്കും ഇവരുടെ മനസ്സും. ആത്മാർത്ഥതയുടെ കാര്യവും ഇങ്ങനെ തന്നെ. അത് ഇവരെ വെല്ലാൻ മറ്റൊരു നക്ഷത്രക്കാരില്ല എന്ന് പറയാം. അടുത്ത നക്ഷത്രം ശ്രദ്ധേയമാണ് ചതയം. ഈ നക്ഷത്രത്തിൽ പെട്ടവരും ഇങ്ങനെ തന്നെ. ഭാര്യമാരോട് ഇത്രയധികം സ്നേഹവും അടുപ്പമുള്ള മറ്റൊരു നക്ഷത്രക്കാർ ഇല്ല എന്ന് തന്നെ വേണമെങ്കിൽ പറയാം.