നമ്മുടെ ശരീരത്തിലേക്ക് മിക്ക രോഗങ്ങളും വന്നുചേരുന്നത് പല വിറ്റാമിൻസിന്റെയും കുറവുകൊണ്ട് തന്നെയാണ്. അതുകൊണ്ടുതന്നെ നമുക്ക് ശരീരത്തിന് ആവശ്യമായ വിറ്റാമിൻസ് കൊടുക്കുക വഴി തന്നെ പല രോഗങ്ങളും മാറിപ്പോകാനും പലതും വരാതിരിക്കാനും സഹായകമാകുന്നു. എന്നാൽ ഈ വിറ്റാമിൻ ഗുളികകൾ വഴിയല്ലാതെ ഭക്ഷണത്തിലൂടെ തന്നെ നമുക്ക് ലഭിക്കും എന്നത് നമ്മൾ പലപ്പോഴും ചിന്തിക്കാതെ പോകുന്നു. ഭക്ഷണങ്ങൾ കഴിച്ചു വൈറ്റമിൻസ് ശരീരത്തിൽ ഉണ്ടാക്കുക എന്നതിനേക്കാൾ ഒരു എളുപ്പവഴിയായി ഗുളികകളെ ആളുകൾ കരുതുന്നു. പലപ്പോഴും മരുന്നുകൾ കഴിച്ചാൽ പോലും ലഭിക്കാത്ത വിറ്റാമിൻസ് നമുക്ക് നാച്ചുറലായി ഭക്ഷണത്തിലൂടെ തന്നെ ലഭിക്കാറുണ്ട്. അതുപോലെതന്നെ മറ്റൊരു ഉദാഹരണമാണ് സൺലൈറ്റ്. മരുന്നുകളിലൂടെ പോലും നമുക്ക് ലഭിക്കാതെ വരുന്ന വിറ്റാമിൻ ഡി ത്രി എന്ന വിറ്റാമിൻ നമുക്ക് സൺലൈറ്റിലൂടെ ലഭിക്കുന്നുണ്ട്.
ഇത് നമുക്ക് ഒരു രൂപ പോലും ചെലവില്ലാതെ ലഭിക്കുന്നതാണ്. എന്നിരുന്നാൽ കൂടിയും പലപ്പോഴും ആളുകൾക്ക് ഇതിന്റെ ഡെഫിഷ്യൻസിയും അനുഭവപ്പെടാറുണ്ട്. വിറ്റാമിൻ ഡി ത്രീയുടെയും കാൽസ്യത്തിന്റെയും കുറവ് ഓഫീസിൽ പോലുള്ള രോഗങ്ങൾ പോലും ഉണ്ടാകുമെന്ന് പറഞ്ഞാൽ നമുക്ക് വിശ്വസിക്കാൻ പോലും ആകാത്തതാണ്. ന്യൂട്രീഷന്റെ ഡെഫിഷ്യൻസി കൊണ്ട് മുടികൊഴിച്ചിൽ പോലും ഉണ്ടാകാം അതുകൊണ്ടുതന്നെ മുടികൊഴിച്ചിൽ മാറുന്ന തലക്ക് പുറമേ എന്തെങ്കിലും ചെയ്യുന്നതു കൊണ്ടല്ല ശരീരത്തിന് അകത്തേക്ക് വേണ്ട കൊടുക്കുകയാണു വേണ്ടത്. ഇത്തരത്തിൽ ഓരോ ഡെഫിഷ്യൻസിയും മാറ്റുന്നതിന് വേണ്ടി നമുക്ക് ആവശ്യമായ വിറ്റമിൻസ് ഏതൊക്കെയാണ് എന്ന് തിരിച്ചറിഞ്ഞ് കൊടുക്കുക വഴി നമ്മുടെ ശരീരത്തിന്റെ പല അസുഖങ്ങളും മാറിപ്പോകുന്നു. ഇത് ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരം ആയിരിക്കണം എപ്പോഴും ചെയ്യേണ്ടത്.