പച്ചക്കറി കൃഷി നല്ല പോലെ തഴച്ചു വളരുന്നതിന്.

നമ്മുടെ വീട്ടിലെ കൃഷി നല്ലപോലെ വളരുന്നതിനായി ഗോമൂത്രം പച്ച ചാണകം എന്നിവയെല്ലാം നൽകിയാൽ ഉത്തമമായിരിക്കും. എന്നാൽ എല്ലാ ആളുകൾക്കും ഇത്തരത്തിൽ ഗോമൂത്രമോ പച്ചചാണകമോ എല്ലാം ലഭിക്കണമെന്നില്ല. അതുകൊണ്ടുതന്നെ ഇതിന് പകരമായി ഉപയോഗിക്കാവുന്ന മറ്റൊരു സൊല്യൂഷൻ ഉണ്ട്.ഇതൊരു ജൈവ സ്ലരിയാണ്. ഇതിൽ പച്ച ചാണകത്തിന്റെയും പിണ്ണാക്കിന്റെയും എല്ലാ ഗുണഗണങ്ങൾ അടങ്ങിയിട്ടുണ്ട്. നമുക്ക് ഉപയോഗിക്കാവുന്ന ഒന്നാണ് ന്യൂട്രി മിക്സ്. ഈ ന്യൂട്രി മിക്സ് വെള്ളത്തിൽ കലക്കിവെച്ച് മൂന്ന് ദിവസത്തിന് ശേഷം ഡയല്യൂട്ട് ചെയ്ത് നമുക്ക് ചെടികൾക്ക് തെളിച്ചു കൊടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നത് മൂലം ചെടികൾക്ക് പച്ച ചാണകത്തിനെയും ഗോമൂത്രത്തിന്റെയും പിണ്ണാക്കിമായ എല്ലാ ഗുണഗണങ്ങളും അടങ്ങിയ വളക്കൂറ് ലഭിക്കുന്നു. നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിങ്ങനെയുള്ള എല്ലാ ന്യൂട്രിയൻസും ഈ ന്യൂട്രി മിക്സിൽ അടങ്ങിയിരിക്കുന്നു.

ഇതുകൂടാതെ തന്നെ രോഗങ്ങളെ തടയുന്നതിനും വളർച്ച വർദ്ധിപ്പിക്കുന്നതിനും ആയിട്ടുള്ള ഹോർമോണുകളും ഇതിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ പ്രോട്ടീൻ, ഫാറ്റ്, ബയോ പൊട്ടാസ്യം എന്നിവയും ഇതിൽ ഉൾക്കൊണ്ടിരിക്കുന്നു.ഒരു അഞ്ചു ലിറ്റർ വെള്ളം കൊള്ളുന്ന പാത്രത്തിലേക്ക് അരക്കിലോളം ന്യൂട്രി മിക്സ് ചേർത്തു കൊടുത്ത്, അത് മുങ്ങത്തക്ക രീതിയിൽ വെള്ളം ഒഴിച്ച് മിക്സ് ചെയ്തു വയ്ക്കാം. ഇത് ഒരു അഞ്ചുദിവസത്തേക്ക് ഇളക്കി കൊടുത്തു മൂടി വയ്ക്കാം. അഞ്ചുദിവസത്തിനുശേഷം ഇത് എടുത്ത് 5 ലിറ്റർ വെള്ളമൊഴിച്ച് ഡയല്യൂട്ട് ചെയ്യാം. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം ഈ ന്യൂട്രി മിക്സ് എല്ലാ ചെടികൾക്കും ഒഴിച്ചു കൊടുക്കാം. ഇങ്ങനെ ചെയ്യുന്നത് വഴി ചെടികൾക്ക് നല്ലപോലെ വിളവ് ഉണ്ടാവുകയും, രോഗങ്ങളും, കീടബാധകളും അകന്നു കിട്ടുകയും ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *