പാലുണ്ണി അരിമ്പാറ ഇവ പാടു പോലും അവശേഷിക്കാതെ മാറിപ്പോകും.

നമ്മുടെ നാടുകളിൽ ഓമനത്തത്തോടെ വിശേഷിപ്പിക്കുന്ന ഒരു രോഗമാണ് പാലുണ്ണി അല്ലെങ്കിൽ അരിമ്പാറ എന്നതിന്. ഇത് പലപ്പോഴും നമ്മുടെ ശരീരത്തിന് അകത്തുള്ള എന്തെങ്കിലും ഹോർമോണിന്റെയോ കൊളസ്ട്രോളിന്റെയോ അളവിലുള്ള വ്യതിയാനം കൊണ്ടാണ് പ്രകടമാകുന്നത്. മിക്കപ്പോഴും ഇത് അധികവും വന്നിട്ടുള്ളത് കഴുത്തിലാണ്. എന്നിരുന്നാൽ കൂടിയും ഇത് ശരീരത്തിന്റെ മറ്റ് പല ഭാഗങ്ങളിലും വരാറുണ്ട്. ചിലർക്ക് മുഖത്ത് പോലും വരുന്നതായി കണ്ടിട്ടുണ്ട്. ഇങ്ങനെയൊക്കെ ഉണ്ടാകുമ്പോൾ അത് പലതരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകളും ഉണ്ടാക്കാറുണ്ട്. എന്നാൽ ഇന്ന് നമ്മുടെ മോഡേൺ മെഡിസിൻ അധികം പുരോഗമിച്ചത് കൊണ്ട് തന്നെ, ഇത്തരത്തിലുള്ള പ്രശ്നങ്ങളെ ഇല്ലാതാക്കുന്നതിന് കുറെയധികം ട്രീറ്റ്മെന്റുകൾ നിലവിൽ വന്നിട്ടുണ്ട്. കൂടുതലായി ഈ രോഗം കാണപ്പെടുന്നത് സൗത്ത് ഇന്ത്യയിലുള്ള ആളുകൾക്കാണ് . ഇത് മറ്റൊരു ശാരീരിക ബുദ്ധിമുട്ടുകൾ ഒന്നും ഉണ്ടാക്കുന്ന ഒരു ഗ്രോത്ത് അല്ല.

എങ്കിൽ കൂടിയും വസ്ത്രം ടൈറ്റ് ഉള്ളത് ആകുന്ന സമയത്ത് ഇത് ചില വേദനകൾ ഉണ്ടാക്കാറുണ്ട്. ഇതൊരിക്കലും പല രോഗമല്ല. ഇതിനെ പൂർണ്ണമായും ശരീരത്തിൽ നിന്നും തുടച്ചുമാറ്റുന്ന രീതിയിലുള്ള ട്രീറ്റ്മെന്റുകൾ ഇന്ന് ലഭ്യമാണ്. ഇതിനുള്ള ഏറ്റവും കോമൺ ആയിട്ടുള്ള ട്രീറ്റ്മെന്റ് ആണ് ഇലക്ട്രോ കോട്ടറി. ഇതിലൂടെ പാട് പോലും കാണാത്ത രീതിയിൽ ഇതിനെ കരിച്ചു കളയാൻ സാധിക്കുന്നു. മിക്കപ്പോഴും ഒബേസിറ്റി ആണ് ഇത്തരം ഗ്രോത്തുകൾ ഉണ്ടാകുന്നതിനുള്ള ഒരു പ്രധാന കാരണം. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള കാരണങ്ങളെ ഒഴിവാക്കുകയാണ് നാം ആദ്യമായി തന്നെ ചെയ്യേണ്ടത്. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ഇത്തരം സ്കിൻ ടാഗുകളെ സ്വന്തമായി ഒരിക്കലും നശിപ്പിക്കാൻ ശ്രമിക്കരുത്.

Leave a Reply

Your email address will not be published. Required fields are marked *