പൊതുവേ ഒരു ജീവിതശൈലി രോഗം തന്നെയാണ് തൈറോയ്ഡ് രോഗം. മനുഷ്യന്റെ ശരീരത്തിൽ കഴുത്തിന്റെ ഭാഗത്തായി ചിത്രശലഭത്തിന്റെ സമാനമായ ആകൃതിയിൽ ഉള്ള ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ് ഗ്രന്ഥി. ഈ ഗ്രന്ഥിക്ക് ഉണ്ടാകുന്ന എന്തെങ്കിലും പ്രശ്നങ്ങളാണ് തൈറോയ്ഡ് രോഗത്തിന് കാരണമാകുന്നത്. തൈറോയ്ഡ് രോഗം വന്നുകഴിഞ്ഞാൽ പല രീതിയിൽ അത് നമ്മുടെ ശരീരത്തിന് ബാധിക്കും. ചിലർ നല്ല രീതിയിൽ ശരീരം മെലിഞ്ഞ് ഉണങ്ങിപ്പോകും. മറ്റു ചിലർ നല്ലതുപോലെ ശരീരം തടി വെച്ച് വീർത്തു വരും. തൈറോയ്ഡ് രോഗം വന്നു കഴിഞ്ഞാൽ ഇത്തരത്തിലുള്ള ആളുകൾക്ക് അല്പം നടക്കുമ്പോഴേക്കും പെട്ടെന്ന് ക്ഷീണിക്കുന്ന ഒരു അവസ്ഥ തോന്നും. വല്ലാത്ത കിതപ്പ് അനുഭവപ്പെടാറുണ്ട്. നമ്മുടെ ശരീരത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളെയും ഈ തൈറോയ്ഡ് ഹോർമോൺ നിയന്ത്രിക്കുന്നുണ്ട് തലച്ചോറ്, ഹൃദയം, ലിവർ, എല്ലാം.
ഈ ഹോർമോണിനെ എന്തെങ്കിലും വ്യതിയാനങ്ങൾ സംഭവിക്കുമ്പോൾ ശരീരത്തിന്റെ ഇത്തരത്തിലുള്ള എല്ലാ ഭാഗങ്ങളിലും ഇതിന്റെ ലക്ഷണങ്ങൾ കാണിക്കുന്നു. തൈറോയ്ഡ് ഹോർമോണിന്റെ അളവ് കുറയുന്നതിന് ഹൈപ്പോതൈറോയിഡിസം എന്നും, തൈറോയ്ഡ് ഹോർമോണിന്റെ അളവ് കൂടുന്നതിനെ ഹൈപ്പർ തൈറോയ്ഡിസം എന്നും പറയുന്നു. ഹൈപോ തൈറോയ്ഡ്സം ഉണ്ടാകുമ്പോൾ തൈറോയ്ഡ് ഹോർമോൺ കുറയുകയും അതേ സമയം തലച്ചോറിൽ നിന്നുള്ള ഹോർമോണുകളുടെ ഉൽപാദനം കൂടുകയും ചെയ്യും. അതുപോലെതന്നെയാണ് തൈറോയ്ഡ് ഹോർമോൺ കുറയുന്നതിനോടൊപ്പം കൊളസ്ട്രോളും ശരീരത്തിൽ കൂടാം. അതുകൊണ്ടാണ് ചില ആളുകൾ തൈറോയ്ഡ് രോഗം വരുമ്പോൾ വണ്ണം വയ്ക്കുന്നതായി കാണുന്നത്. ചൂട് സഹിക്കാൻ പറ്റാത്ത അവസ്ഥയായി മറ്റു ചിലർക്ക് തണുപ്പ് സഹിക്കാൻ പറ്റാത്ത അവസ്ഥ ഉണ്ടാകും. ഇത് ഹോർമോണിന്റ വ്യത്യാസം അനുസരിച്ച് ആയിരിക്കും കാണപ്പെടുന്നത് ചിലർക്ക് നല്ലപോലെ മുടികൊഴിച്ചിലും ചർമ്മം വരേണ്ടതായി തോന്നുകയും ചെയ്യാം.