പച്ചക്കറി കൃഷി ചെയ്യാൻ വളരെ എളുപ്പമാണ്. കറിക്ക് വേടിച്ച തക്കാളിയിൽ ഒരു പഴുത്ത തക്കാളി എടുത്തുകൊണ്ടു വേണമെങ്കിലും നമുക്ക് കൃഷി ചെയ്യാം. വിത്ത് പാകി മുളപ്പിച്, മാറ്റി പറിച്ചു നട്ടു വളർത്തി വലുതാക്കുകയാണ് ഏറ്റവും നല്ല കൃഷി രീതി. വണ്ടികളിലും മറ്റും വരുന്ന തൈകൾ വേടിക്കുന്നത് ചിലപ്പോൾ ഗുണകരമായിരിക്കില്ല. അല്ലെങ്കിൽ വീട്ടിൽ പൊടിപ്പിക്കാനായി മേടിക്കുന്ന മുളകില്‍ നിന്നും രണ്ടോ മൂന്നോ വറ്റൽമുളക് എടുത്താലും കൃഷി ചെയ്യാം. അല്ലെങ്കിൽ പഴുത്ത് ഉണങ്ങാറായ മുളകില്‍ നിന്നും ഒരു മുളക് മതി നമുക്ക് അത്യാവശ്യം വേണ്ട മുളക് ചെടികൾ വളർത്തിയെടുക്കാം. വിത്ത് ഭാഗ്യം മുളപ്പിക്കുന്നതിനു മുൻപായി വിത്ത് കുതിർത്തി എടുക്കേണ്ടതും ആവശ്യമായിട്ടുള്ള കാര്യമാണ്. ചില വിത്തുകൾക്ക് 5 മിനിറ്റ് മതിയായിരിക്കും മറ്റു ചിലതിനെ ഹരം മണിക്കൂറെങ്കിലും വെള്ളത്തിൽ കുതിർത്തി ഇട്ടതിനുശേഷം മാത്രം, പോട്ടി മിശ്രിതത്തിൽ മുളപ്പിക്കാനായി കുത്തിയിടാം.
ഇത് കുതിർത്താനായി പച്ചവെള്ളമോ, ചൂടുവെള്ളമോ, അല്ലെങ്കിൽ ഹൈഡ്രജൻ പെറോക്സൈഡ് ഉപയോഗിക്കാം. ആറ് കപ്പ് ചകിരി മിക്സിലോട്ട് ഒരു കപ്പ് ചാണകപ്പൊടി ഇട്ട് മിക്സ് ചെയ്ത്, അത് ഗ്ലാസിലോ അല്ലെങ്കിൽ വിത്ത് മുളപ്പിക്കുന്ന ട്രേയിലോ നിറച്ച് അതിലേക്ക് വിത്ത് ഇടാവുന്നതാണ്. വിത്ത് ഇട്ടതിനുശേഷം അതിനു മുകളിലൂടെ വീണ്ടും അല്പം ചകിരി മിക്സ് ചേർത്തുകൊടുക്കാം. ഇതിനുശേഷം ഇതിനു മുകളിലൂടെ ക്യൂമിക്ക് മിക്സ് തളിച്ചു കൊടുക്കാം. ഇത് വിത്തു മുളക്കുന്നതിന് വളരെയധികം ഗുണപ്രദം ആയിട്ടുള്ളതാണ്. ശേഷം ഇതിൽ നനവില്ല എന്നുണ്ടെങ്കിൽ ഇടയ്ക്കിടെ വെള്ളം തളിച്ചു കൊടുക്കാം. ഇത് അധികം വെയിൽ ഇല്ലാത്ത ഒരു സ്ഥലത്ത്, പുറമേ വായു കിട്ടുന്ന രീതിയിൽ തന്നെ വയ്ക്കാവുന്നതാണ്.