സോറിയാസിസ്, എക്സിമ, വാതരോഗങ്ങൾ എന്നിങ്ങനെ ത്വക്കിനെ ബാധിക്കുന്ന രോഗാവസ്ഥകൾ നിരവധിയാണ്. ഈ രോഗങ്ങളുടെ എല്ലാം ലക്ഷണങ്ങൾ നമ്മുടെ സ്കിന്നിൽ തന്നെ ആദ്യമേ തിരിച്ചറിയാനാകും എന്നതാണ് പ്രത്യേകത. തടിപ്പ്, വൃണങ്ങൾ എന്നിവ മാത്രമല്ല രോഗങ്ങൾക്കുണ്ടാകുന്നത്, സ്കിന്നിൽ ഉണ്ടാകുന്ന വെളുപ്പ്, ചുവപ്പ്, കറുപ്പ്,നീല എന്നീ നിറങ്ങളും രോഗങ്ങളെ തെളിയിക്കുന്നതാണ്. ശരീരത്തിന് അകത്തുണ്ടാകുന്ന എന്തെങ്കിലും രോഗങ്ങളിൽ ലക്ഷണങ്ങൾ ആയിട്ടായിരിക്കും തൊലിപ്പുറം ഇത്തരം കളറുകളും പാടുകളും കാണുന്നത്. തൊലിപ്പുറമേ ഇത്തരത്തിലുള്ള ചെറിയ പാടുകളും നിറങ്ങളും കാണുമ്പോൾ തന്നെ ഒരു ഡോക്ടറെ കാണണ്ടത് നിർബന്ധമാണ്. ഇത് പ്രമേഹം, ഓട്ടോ ഇമ്മ്യൂൺ രോഗങ്ങൾ എന്നിവയുടെ ഭാഗമായി എല്ലാം ഉണ്ടാകാം.
ഇങ്ങനെ ചെയ്യുന്നത് മൂലം കാൻസർ പോലും വളരെ നേരത്തെ കണ്ടെത്തുന്നതിനും, ചികിത്സിച്ച് ഭേദമാക്കുന്നതിനും സഹായകമായി മാറാറുണ്ട്. ഇത്തരത്തിൽ സ്കിൻ എന്തെങ്കിലും പ്രശ്നങ്ങളുണ്ടാകുമ്പോൾ ഇതിനെ പരിഹരിക്കുന്നതിനായി തൊലിപ്പുറമേ എന്തെങ്കിലും മരുന്ന് ചെയ്യുന്നതുകൊണ്ട് പ്രത്യേകിച്ച് ഉപകാരമൊന്നുമില്ല. ചർമമെന്നത് നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ അവയവമാണ്. ശരീരഭാരത്തിന്റെ 12 മുതൽ 15 ശതമാനം വരെയും സ്കിന്നിന്റെ ബാരമാണ്. നിറവ്യത്യാസത്തിൽ മഞ്ഞനിറമാണ് ആദ്യമായി കാണുന്നത് എന്നുണ്ടെങ്കിൽ ലിവറിനോ, കിഡ്നിക്ക് രോഗാവസ്ഥകൾ ബാധിച്ചിട്ടുണ്ടോ എന്ന് മനസ്സിലാക്കാൻ.
വെളുത്ത നിറം കാണുന്നുണ്ടെങ്കിൽ അത് വെള്ള പാണ്ടിന്റെ ലക്ഷണമായും കണക്കാക്കാം. ചില മരുന്നുകൾ ഉപയോഗത്തിന്റെ ഭാഗമായി ചിലർക്ക് സ്കിന്നിൽ അലർജി പോലെ ഇത്തരം നിറവ്യത്യാസം ഉണ്ടാക്കാം. കെമിക്കലുകൾ ഉപയോഗിച്ച് ചെടികൾക്ക് മറ്റുമെല്ലാം മരുന്നടിക്കുന്ന ആളുകളിലും ഇത്തരം സ്കിൻ അലർജികൾ കാണാറുണ്ട്. അതുകൊണ്ടുതന്നെ ഏതെങ്കിലും തരത്തിലുള്ള നിറവ്യത്യാസം ആകാരണമായി കാണുകയാണെന്നുണ്ടെങ്കിൽ ഒരു ഡോക്ടറുടെ അടുത്തേക്ക് ഉടൻ തന്നെ എത്തിച്ചേരേണ്ടതാണ്.