സ്ട്രെസ്സ്, മാനസിക പെരുമുറക്കം, വിഷാദരോഗം എന്നിവ ഉള്ളവർ പ്രധാനമായും ശ്രദ്ധിക്കുക.

മെഡിക്കൽ റിസർച്ചുകൾ ഏകദേശം 410 തരം മാനസിക രോഗങ്ങൾ ഇന്ന് നിലവിലുണ്ട്. ബ്രയിനിലെ കോശങ്ങളുടെ പ്രവർത്തനത്തിൽ വരുന്ന തകരാറുകൾ ആണ് മാനസിക രോഗങ്ങളായി പ്രകടമാകുന്നത്. ബ്രയിനിലെ കോശങ്ങളെയും ഞരമ്പുകളുടെ സ്ഥിതികളെയും മനസ്സിലാക്കിയാൽ മാത്രമാണ് മാനസിക രോഗങ്ങളെ കുറിച്ചു മനസ്സിലാക്കാൻ ആകു. ശരീരത്തിന്റെ ഓരോ അവയവങ്ങളെയും അതിന്റെ പ്രവർത്തനങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്നത് തലച്ചോറിൽ നിന്നും വരുന്ന ഞരമ്പുകൾ ആണ് തകരാറുകൾ ഉണ്ടാകുന്നത് എങ്കിൽ കാഴ്ചയെ ബാധിക്കുന്ന രീതിയിലുള്ള രോകാവസ്ഥകൾ ഉണ്ടാകുന്നു. ഇങ്ങനെ തന്നെയാണ് മറ്റ് അവയവങ്ങളുടെ കാര്യവും. തലച്ചോറിന്റെ പ്രവർത്തിക്കുന്നത് രണ്ട് രീതിയിലുള്ള പ്രവർത്തനങ്ങൾ കൊണ്ടാണ്.

ഒന്ന് കെമിക്കൽ ആയിട്ടുള്ള പ്രവർത്തനങ്ങളും രണ്ട് ഇലക്ട്രിക്കൽ ആയിട്ടുള്ള പ്രവർത്തനങ്ങളും. ഇവയുടെ പ്രവർത്തനങ്ങളെ സഹായിക്കുന്നതിനായി മറ്റു പല ഘടകങ്ങളും തലച്ചോറിലുണ്ട്. ഇവയ്ക്കുണ്ടാകുന്ന തകരാറുകൾ കൊണ്ടാണ് മിക്കപ്പോഴും മാനസികമായ പലരോകാവസ്ഥകളും ഉണ്ടാകുന്നത്. എന്നാൽ ഇതിന് പ്രകോപിപ്പിക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ പുറത്തുനിന്നും ഉണ്ടാകുമ്പോഴാണ് കൂടുതലും തകരാറുകൾ സംഭവിക്കുന്നത്. ഉദാഹരണമായി ഡ്രഗ്സിന്റെ ഉപയോഗം

അല്ലെങ്കിൽ മദ്യപാനം ഉള്ള ആളുകളിൽ, അതുപോലെതന്നെ പുകവലി ഒരു സ്ഥിരം ശീലമാക്കിയ ആളുകളിലും എല്ലാം ഇത്തരം വ്യത്യാസങ്ങൾ കാണപ്പെടുന്നു. മാനസികമായ ഇത്തരം പെരുമ്പുറക്കങ്ങൾ വന്നു തുടങ്ങിയാൽ അവർക്ക് പല രീതിയിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാകുന്നു. ഇത് അവരെ പ്രകോപിപ്പിക്കുന്ന രീതിയിലേക്ക് എത്താറുണ്ട്. ഇവരുടെ മാനസികമായ ഇത്തരം പ്രശ്നങ്ങൾക്ക് മരുന്നുകൾ കൊടുക്കുന്നതിനോട് ഒപ്പം തന്നെ മെന്റൽ സപ്പോർട്ട് നൽകേണ്ടതാണ്. മറ്റു ചില രോഗങ്ങൾക്കായി ഉപയോഗിക്കുന്ന മരുന്നുകളുടെ ഡ്രഗ്സ്സുകളും ഇവരുടെ തലച്ചോറിന് ബാധിക്കാറുണ്ട്. അതിനോടൊപ്പം തന്നെ ഹോർമോണൽ ഇമ്പാലൻസുകളും കാരണമായി വരാറുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *