കരിയില കമ്പോസ്റ്റ് ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് അറിയാത്ത പല ആളുകളും ഉണ്ട്. എന്നാൽ ഇത് ഉണ്ടാക്കുന്നത് വളരെ എളുപ്പമായിട്ടുള്ള ഒരു കാര്യമാണ്. കരിയില കമ്പോസ്റ്റ് ഉപയോഗിച്ച് നമുക്ക് ചെടികൾക്ക് നല്ല രീതിയിലുള്ള ജൈവവളമായി ഉപയോഗിക്കാൻ സാധിക്കും. കടകളിൽ നിന്നും മേടിക്കുന്ന മറ്റ് വളങ്ങൾ ഒന്നും ഉപയോഗിക്കാൻ താല്പര്യമില്ലാത്ത ആളുകൾക്ക് ഏറ്റവും പ്രഥമ പ്രധാനമായും ഉപയോഗിക്കാവുന്ന ഒന്നാണ് കരിയില കമ്പോസ്റ്റ്. അതുപോലെതന്നെ ചെടികൾ നടുന്നതിന് മുൻപ് ഗ്രോ ബാഗിൽ നിറയ്ക്കാവുന്നതിനും ഇത് വളരെ നല്ലതാണ്. ഇത്തരത്തിൽ കരിയില കമ്പോസ്റ്റ് ഉണ്ടാക്കുന്നതിനായി നമ്മുടെ വീട്ടിൽ ഉപയോഗിക്കാതെ ഇരിക്കുന്ന അല്ലെങ്കിൽ നാശമായ ഒരു പഴയ തോർത്ത് ഉപയോഗിക്കാം. ഇതിനു പകരമായി പഴയ മാക്സി ഉണ്ടോ.
അല്ലെങ്കിൽ മുണ്ട് എല്ലാം ഉപയോഗിക്കാം. ഇത് ചെയ്യുന്നതിന് മുൻപ് വീട്ടു സ്ഥലത്തോ, പറമ്പിലോ എല്ലാം ഉള്ള കരിയിലകൾ കൂട്ടി ഒരു ചാക്കിൽ ആക്കി സൂക്ഷിച്ചുവയ്ക്കാം. ഇത് അല്പാല്പമായി എടുത്ത് കമ്പോസ്റ്റിന് ആയി ഉപയോഗിക്കാം. നമ്മൾ കമ്പോസ്റ്റ് ഉണ്ടാക്കാനായി എടുക്കുന്ന മുണ്ട് വിരിച്ചിട്ട്, അതിലേക്ക് അത് നാലായി മടക്കി കൂട്ടിക്കെട്ടാൻ സാധിക്കുന്ന രീതിയിലുള്ള ചമ്മല ഇട്ടു കൊടുക്കാം. ഇത് കൈകൊണ്ട് അമർത്തി പൊടിച്ചെടുക്കാം. ശേഷം ചെടിച്ചട്ടിയിലേക്ക് നിറച്ച് ആവശ്യാനുസരണം ഒരു കപ്പ് വെള്ളമൊഴിച്ച്, അതിലേക്ക് ട്രീറ്റ് ചെയ്ത മണ്ണ് മുകളിലൂടെ ഇട്ടുകൊടുക്കാം. ഇതിനുമുകളിൽ ആയി നമുക്ക് താല്പര്യമുള്ള ചെടികളെല്ലാം വെച്ച് വളർത്താവുന്നതാണ്. ഇത് മൂലം ചെടിചട്ടിക്ക് ഭാരം കുറയും എന്നതും, നല്ലപോലെ വളം വലിച്ചെടുക്കാൻ ചെടിക്ക് സാധിക്കും എന്നതും സാധ്യമാകുന്നു.