ഇൻസുലിൻ എന്നത് നമ്മൾ പ്രമേഹരോഗമുള്ള ആളുകളിലാണ് പ്രധാനമായും കേട്ടിരിക്കുന്നത്. എന്നാൽ യഥാർത്ഥത്തിൽ ഇൻസുലിൻ എന്ന ഹോർമോൺ ശരീരത്തിൽ സ്വമേധയാ ഉത്പാദിപ്പിക്കപ്പെടുന്ന ഒന്നാണ്. പ്രമേഹരോഗം ഇല്ലാത്ത ഒരു ശരീരാവസ്ഥ നിലനിൽക്കുന്നതിന്റെ കാരണം തന്നെ 40 യൂണിറ്റോളം ഇൻസുലിൻ ഹോർമോൺ ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്നു എന്നതുകൊണ്ട് തന്നെയാണ്. പ്രമേഹ രോഗമുള്ള ഒരാളിൽ ഇൻസുലിൻ എന്ന ഹോർമോൺ ഉല്പാദിപ്പിക്കപ്പെടാത്ത അവസ്ഥയോ അല്ലെങ്കിൽ ഉൽപാദിപ്പിക്കപ്പെടുന്ന ഹോർമോൺ ശരീരത്തിന് ഉപയോഗിക്കാൻ സാധിക്കാത്ത അവസ്ഥയോ ഉണ്ടാകുന്നതുകൊണ്ടാണ്. ശരീരം ഇൻസുലിൻ റസിസ്റ്റൻസ് കാണിക്കുമ്പോഴാണ് പ്രമേഹ രോഗികളിൽ ഇൻസുലിൻ പുറത്തുനിന്നും ഇഞ്ചക്ഷൻ രീതിയിൽ കുത്തി വയ്ക്കേണ്ട അവസ്ഥ വരുന്നത്. ഏകദേശം നൂറു വർഷങ്ങൾക്കു മുൻപാണ് ശരീരത്തിൽ പതിക്കുന്ന അതേ അവസ്ഥയിൽ തന്നെ പുറത്ത് ലബോററ്റിക്കൽ ആയി ഇൻസുലിൻ ഉണ്ടാക്കാൻ കഴിയുന്നത്. ഇന്ന് ചെറിയ കുട്ടികൾക്ക് പോലും ഇൻസുലിൻ റെസിസ്റ്റൻസ് കാണാറുണ്ട്.
ഇത് ഇൻസുലിൻ ശരീരത്തിൽ ഉണ്ടാകപ്പെടാത്ത അവസ്ഥയാണ് കുട്ടികളിൽ കാണുന്നത്. ഇൻസുലിൻ എന്നത് ഒരു ലൈഫ് സ്റ്റൈൽ ട്രീറ്റ്മെന്റ് ആണ്. പല ആളുകളും ഇത് മനസ്സിലാക്കാത്തതുകൊണ്ടുതന്നെ ഇൻസുലിൻ എടുക്കുക എന്നതിന് എന്തോ ഒരു ഗുരുതരമായ പ്രശ്നമായി കരുതാറുണ്ട്. ഇത് എടുക്കുന്നത് ശരീരത്തിന് ദോഷമാണ് എന്ന് തെറ്റിദ്ധാരണയും ഇവരിൽ നിലനിൽക്കുന്നുണ്ട്. കൂടുതലും കാണുന്നത് ടൈപ്പ് ടു പ്രമേഹരോഗികളാണ്. കൂടുതലും മുതിർന്ന ആളുകളിലാണ് ഈ അവസ്ഥ കണ്ടുവരുന്നത്. ഇതിൽ 50% ആളുകൾക്കും ഇൻസുലിൻ എടുക്കേണ്ട അവസ്ഥ കണ്ടുവരുന്നു. പ്രഗ്നൻസി സമയത്തും ചില സ്ത്രീകൾക്ക് ഇൻസുലിൻ എടുക്കേണ്ടതായി വരാറുണ്ട്. ഇത്തരത്തിൽ ഇൻസുലിനെ കുറിച്ച് പലതരത്തിലുള്ള കാര്യങ്ങളും ശ്രദ്ധിക്കേണ്ടത് ആയിട്ടുണ്ട്.