വയറ്റിൽ നിന്നും ശരിയായ രീതിയിൽ ഒരു ദിവസം പോയില്ലെങ്കിൽ തന്നെ പലരീതിയിലുള്ള ബുദ്ധിമുട്ടും നമുക്ക് അനുഭവപ്പെടാറുണ്ട്. എന്നാൽ ഇത് ഒന്നോ രണ്ടോ ദിവസത്തേക്ക് നീണ്ടു നിന്നാൽ പിന്നെ പറയേണ്ട കാര്യമില്ലല്ലോ. ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിനായി നമ്മൾ നമ്മുടെ ഭക്ഷണ രീതിയിലും നമ്മുടെ ജീവിത രീതിയിലും പല തരത്തിലുള്ള കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ആരോഗ്യകരമായി ഭക്ഷണം കഴിക്കുന്ന ഒരു വ്യക്തിക്ക് ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ വരുന്ന സാധ്യത വളരെ കുറവാണ്. ഇതിൽ നിന്നും തന്നെ മനസ്സിലാക്കാം ഭക്ഷണത്തിനുള്ള ദോഷവശങ്ങൾ. ചില രോഗങ്ങളുടെ മരുന്നു കഴിക്കുന്നതിന് ഭാഗമായും ആളുകൾക്ക് മലബന്ധം പോലുള്ളവ ഉണ്ടാകാറുണ്ട്. ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോൾ ആ മരുന്ന് എഴുതിയ ഡോക്ടറോട് തന്നെ ഇതിന്റെ കാരണം അന്വേഷിക്കുകയും നിങ്ങളുടെ രോഗാവസ്ഥ പറയുകയും ചെയ്യണം.
ഇതല്ലാതെ തന്നെ നമുക്ക് ശ്രദ്ധിക്കാവുന്ന ചില കാര്യങ്ങളുണ്ട്. ധാരാളമായി ദിവസവും വെള്ളം കുടിക്കുക. അതുപോലെതന്നെ ഫൈബർ അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ നല്ലപോലെ കഴിക്കുക. ഹോട്ടൽ ഭക്ഷണങ്ങളും ബേക്കറി പലഹാരങ്ങളും പരമാവധിയും ഒഴിവാക്കുക ഇത്തരത്തിലുള്ള അവസ്ഥയുള്ള വ്യക്തികൾക്ക് ഉചിതമാണ്. അതുപോലെതന്നെ ദിവസവും അല്പനേരമെങ്കിലും വ്യായാമം ചെയ്യാനായി മാറ്റിവയ്ക്കണം.ഇങ്ങനെ ഉണ്ടാകുന്ന മലബന്ധം ശോധന കുറവ് എന്നിവ ഉടൻതന്നെ മാറ്റിയില്ലെങ്കിൽ അത് മറ്റു രീതിയിലുള്ള രോഗാവസ്ഥകളിലേക്ക് മാറാൻ സാധ്യതയുണ്ട്. ഉദാഹരണമായി ഫിഷർ, ഫിസ്റ്റുല, മൂലക്കുരു എന്നിവ. അതുപോലെതന്നെ ഭക്ഷണത്തിൽ നിന്നും നമ്മുടെ ശരീരത്തിലേക്ക് വരേണ്ട കാൽസ്യം, പൊട്ടാസ്യം എന്നിവയുടെ അളവ് കുറയുന്ന സമയത്തും ഇത്തരത്തിൽ മലബന്ധം ഉണ്ടാകാം. അതുകൊണ്ടുതന്നെ പരമാവധിയും നമ്മുടെ ഭക്ഷണരീതിയും ജീവിതരീതിയും ശ്രദ്ധിച്ചാൽ തന്നെ ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ ആകും.