ഒരു വീട്ടിലെ ഏറ്റവും പ്രധാനപെട്ട മുറിയാണ് കിടപ്പു മുറി. അതുകൊണ്ട് തന്നെ അവിടെ ഉള്ള ഒരോ വസ്തുക്കൾക്കും അവയുടെ സ്ഥാനത്തിനും ഒരുപാട് പ്രാധാന്യമുണ്ട്. അവയിൽ ഏറ്റവും പ്രാധാന്യമേറിയതാണ് നാം കിടക്കുന്ന കട്ടിൽ. അതിന്റെ സ്ഥാനവും ദിശയും ശരിയായ രീതിയിൽ ആയില്ലെങ്കിൽ പലതരത്തിലുള്ള പ്രശ്നങ്ങളും നേരിടേണ്ടി വരും. ഇത് ഉറക്കത്തെ മാത്രമല്ല കുടുംബജീവിതത്തിലും പലതരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. പകൽ മുഴുവൻ ജോലി ചെയ്യുന്നതിന് ശേഷം നാം വിശ്രമിക്കാനായി ചെല്ലുന്നതാണ് നമ്മുടെ കിടപ്പുമുറിയിലേക്ക്. അതുകൊണ്ടുതന്നെ അവിടെ ശാന്തതയും പോസിറ്റീവ് എനർജികളും ഉണ്ടാകേണ്ടതും നിർബന്ധമാണ്. ഇതിനായി കിടപ്പുമുറി ഏറ്റവും നല്ല രീതിയിൽ തന്നെ ഒരുക്കേണ്ടതുണ്ട്. എങ്ങനെ ശ്രദ്ധിച്ചാൽ മാത്രമാണ് നമ്മുടെ വീട്ടിലേക്ക് ഐശ്വര്യം നിറഞ്ഞ വാർത്തകളും ഐശ്വര്യവും കടന്നു വരികയുള്ളൂ.
യഥാർത്ഥത്തിൽ കട്ടിൽ ഇന്ന സ്ഥാനത്ത് ഇടണം എന്നൊന്നും ചുമരിനോടടുത്ത് ഇടണം എന്നൊന്നും ജ്യോതിശാസ്ത്രത്തിൽ പറയുന്നില്ല. ഇത്തരത്തിൽ ഏതെങ്കിലും ജോതിഷികൾ പറയുകയാണെങ്കിൽ അത് ഫെയ്ക്ക് ആകാനേ സാധ്യതയുള്ളൂ.എന്നിരുന്നാൽ കൂടിയും കിടക്കുമ്പോൾ ഏത് ഭാഗത്തേക്ക് തല വയ്ക്കണം എന്നതിനെക്കുറിച്ച് വളരെ വസ്തുനിഷ്ടമായി തന്നെ പറയുന്നുണ്ട്. പ്രധാനമായും രണ്ട് ദിശകളാണ് കിടക്കുന്നതിനായി ഉചിതമായിട്ടുള്ളത്. തെക്കോട്ട് തലവച്ച് വടക്കോട്ട് കാലു നീട്ടി വയ്ക്കാം. അല്ലെങ്കിൽ കിഴക്കോട്ട് തലവെച്ച് പടിഞ്ഞാറോട്ട് കാൽ വയ്ക്കാം. വടക്കദിശയിലേക്ക് തലവച്ച് കിടക്കുന്നത് മരണതുല്യമായ കാര്യമാണ്. തെക്കോട്ട് തലവച്ച് കിടന്നുറങ്ങുന്ന സമയത്ത് രാവിലെ എഴുന്നേൽക്കുമ്പോൾ വലതു സൈഡിലേക്ക് ചെരിഞ്ഞുവേണം എഴുന്നേൽക്കാൻ. ഇത്തരത്തിൽ കിടക്കുന്നതിനും എഴുന്നേൽക്കുന്നതിനും എല്ലാം ഒരു രീതിയുണ്ട്. ഇതനുസരിച്ച് ആണ് നമ്മൾ ചെയ്യുന്നത് എന്നുണ്ടെങ്കിൽ വീട്ടിലേക്ക് ഐശ്വര്യം വന്നു കയറും എന്ന് ഉറപ്പാണ്.