ഫലചെടികളിലും പൂച്ചെടികളിലും മിക്കപ്പോഴും കാണുന്ന ഒരു ശല്യങ്ങളാണ് കീടബാധ, മുഞ്ഞ, വെള്ളിയിച്ച,ഉറുമ്പ് എന്നിങ്ങനെയുള്ളവ. ഇവയുടെ ശല്യം അകറ്റുന്നതിന് പലതരത്തിലുള്ള മരുന്നുകളും നമ്മൾ ഇതിനോടകം തന്നെ പരീക്ഷിച്ചു കഴിഞ്ഞിരിക്കും. ഇത്തരത്തിലുള്ള കീടബാധകൾ ചെടികളെ ബാധിച്ചു കഴിഞ്ഞാൽ പിന്നീട് അവർ കുരുടിച്ചു പോകുന്ന അവസ്ഥയിലേക്ക്, അല്ലെങ്കിൽ കേടുപാടുകൾ സംഭവിച് നശിച്ചു പോകുന്ന അവസ്ഥയിലേക്ക് എത്തിച്ചേരാറുണ്ട്. ഇത്തരത്തിലുള്ള ആശുപത്രിയിൽ നിന്ന് എല്ലാം അവയെ സംരക്ഷിക്കുന്നതിനായി നമ്മുടെ പച്ചക്കറി തോട്ടത്തിൽ തന്നെ വിളഞ്ഞ പച്ചമുളക് നമുക്ക് ഉപയോഗിക്കാം.
നല്ലപോലെ പഴുത്ത പച്ചമുളക് ആയിരിക്കണം ഉപയോഗിക്കേണ്ടത്. പഴുത്ത കാന്താരിയാണ് ഉപയോഗിക്കുന്നത് എങ്കിൽ കൂടുതൽ ഉചിതമാണ്. ഇത്തരത്തിൽ അഞ്ചോ ആറോ പഴുത്ത കാന്താരി മുളകും ഒരു കുടം വെളുത്തുള്ളിയും കൂടി മിക്സിയുടെ ജാറിൽ നല്ലപോലെ അരച്ചെടുക്കുക. ഇത് ഒരു ലിറ്റർ വെള്ളത്തിൽ നല്ലപോലെ അരിച്ച് മിക്സ് ചെയ്യുക. ഇതിലേക്ക് 100 എം എൽ ഗോമൂത്രം മിക്സ് ചെയ്യാം. ഗോമൂത്രം മിക്സ് ചെയ്ത് ഉപയോഗിക്കുമ്പോൾ ആണ് ഇതിന്റെ ഏറ്റവും നല്ല രീതിയിലുള്ള ഫലം ലഭിക്കുന്നത്. ഗോമൂത്രം കിട്ടാത്ത ആളുകളാണ് എന്നുണ്ടെങ്കിൽ പകരമായി ഒരു സ്പുണ് മഞ്ഞപ്പൊടി ഈ വെള്ളത്തിൽ മിക്സ് ചെയ്യാം.ഈ മിക്സ് ഒരു സ്പ്രേ ബോട്ടിലിൽ ആക്കി ചെടികളുടെ തണ്ടിലും ഇലയിലും എല്ലാം നല്ലപോലെ സ്പ്രൈ ചെയ്തുകൊടുക്കാം, മണ്ണിലും ഒഴിച്ചു കൊടുക്കാം. ഇത് മൂലം ചെടികളുടെ വെള്ളിച്ച മുതലായുള്ള കീടബാധകളെ അകറ്റാൻ സാധിക്കുന്നു. പുഴുക്കളും ഇതിലൂടെ നശിച്ചു കിട്ടുന്നു.