വൃഷണം വൃഷണസഞ്ചിയിലേക്ക് ഇറങ്ങാതിരിക്കുന്ന അവസ്ഥയെ പറയുന്ന പേരാണ് അണ്ടി സെൻഡന്റ്ടെസ്റ്റിസ്. സാധാരണ ഒരു ഗർഭസ്ഥശിശുവിന്റെ വയറിനുള്ളിലാണ് വൃഷണം ഉണ്ടായിരിക്കുക. ഏതാണ്ട് മൂന്നുമാസം പ്രായമാകുമ്പോഴാണ് വൃഷണം വൃഷണസഞ്ചിയിലേക്ക് ഇറങ്ങുന്നത്. ഒരു കുഞ്ഞു ജനിക്കുന്ന സമയത്ത് വൃക്ഷണം വൃഷണസഞ്ചിയിൽ കാണപ്പെടുന്നില്ല എന്നുണ്ടെങ്കിൽ ഭയപ്പെടേണ്ട കാര്യമില്ല. ജനിച് മൂന്നുമാസം വരെ വൃഷണം നോർമലായി തന്നെ വൃഷണ സഞ്ചിയിലേക്ക് ഇറങ്ങാനുള്ള സാധ്യതയുണ്ട്.ജനിച്ച് മൂന്നുമാസത്തിനു ശേഷവും ഈ വൃഷണം സഞ്ചിയിലേക്ക് ഇറങ്ങിയിട്ടില്ല എന്നുണ്ടെങ്കിൽ പിന്നീട് ഇറങ്ങാനുള്ള സാധ്യത ഇല്ല. അതുകൊണ്ട് തന്നെ ഒരു ഓപ്പറേഷനിലൂടെ മാത്രമാണ് ഇത് സാധിക്കുന്നുള്ളൂ. വൃഷണം വൃഷണസഞ്ചിയിൽ കൊണ്ടു വെച്ചില്ല എന്നുണ്ടെങ്കിൽ പലതരത്തിലുള്ള ബുദ്ധിമുട്ടുകളും ഭാവിയിൽ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
വൃഷണ സഞ്ചിയിലെ ഊഷ്മാവ് മറ്റു ശരീര ഭാഗങ്ങളെ അപേക്ഷിച്ച് മൂന്ന് നാല് ശതമാനം കൂടുതലാണ്. ഇത് നിയന്ത്രിക്കാനാണ് വൃഷണം വൃഷണ സഞ്ചിയിൽ ഇരിക്കേണ്ടതിന്റെ ആവശ്യകത.അത്പോലെ തന്നെ ഇത് ശരിയായ രീതിയിൽ ആയില്ലെങ്കിൽ ഭാവിയിൽ ബിജോൽപാദനത്തിനും പ്രശ്നങ്ങൾ ഉണ്ടാകുന്നു. അതുപോലെതന്നെ ആ ഭാഗത്തൊക്കെ കുടലിറക്കം ഉണ്ടാകാനുള്ള സാധ്യതയും, ഭാവിയിൽ ക്യാൻസർ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. ഇതിനുള്ള സർജറി ചെയ്യുന്നതിന് ഏറ്റവും ഉത്തമം ആയിട്ടുള്ള സമയം ജനിച് ആറു മുതൽ 9 മാസം വരെയാണ്. ഇതിനെ ആദ്യമായി ചെയ്യേണ്ടത് കീഹോൾ സർജറിയാണ് ഇതിലൂടെ വൃഷണം വയറിനുള്ളിൽ ഉണ്ടോ എന്ന് ഉറപ്പുവരുത്തുന്നു. ഉണ്ടെങ്കിൽ ഇത് സർജറിയിലൂടെ വൃഷണ സഞ്ചിയിലേക്ക് എടുത്തു മാറ്റിവയ്ക്കുന്നു. അതുപോലെതന്നെ കാണുന്ന മറ്റൊന്നാണ് വൃക്ഷണം ഇടയ്ക്കിടെ മുകളിലേക്ക് കയറി പോകുന്ന ഒരു അവസ്ഥ. ഇത് പേടിക്കേണ്ട കാര്യമൊന്നുമല്ല ഇത് ഭാവിയിൽ ശരിയാവുന്ന കാര്യമാണ്.