രക്തത്തിലെ കൊളസ്ട്രോള് കൂടുന്ന സമയത്ത് എന്ത് ചെയ്യാനാകും.

കേരളത്തിലെ ഒട്ടുമിക്ക ആളുകളിലും കാണുന്ന ഒരു പ്രശ്നമാണ് കൊളസ്ട്രോൾ. യഥാർത്ഥത്തിൽ നാം കഴിക്കുന്ന ഭക്ഷണത്തിൽ നിന്നാണ് ഈ കൊളസ്ട്രോൾ ഉണ്ടാക്കപ്പെടുന്നത് എന്ന് ചോദിച്ചാൽ അല്ല എന്നുവേണം മറുപടി പറയാൻ. എന്നാൽ കൊളസ്ട്രോളിന് ട്രിഗർ ചെയ്യുന്ന പദാർത്ഥങ്ങൾ ആണ് കൊഴുപ്പടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ . കൊളസ്ട്രോൾ എന്നത് ശരീരം സ്വന്തമായി ഉല്പാദിപ്പിക്കുന്ന ഒന്നാണ്. 30 35 വയസ്സ് കഴിയുമ്പോൾ മുതൽ കേരളത്തിലെ ആളുകൾ ടെസ്റ്റ് ചെയ്യുന്ന ഒരു കാര്യമാണ് ഷുഗറും അതിനോടൊപ്പം കൊളസ്ട്രോളും. കാരണം അതിനെക്കുറിച്ച് അവർ അത്രയും ബോധവാന്മാരാണ് എന്നത് തന്നെയാണ്. കൊളസ്ട്രോൾ ലെവൽ കൂടുതൽ ഉണ്ടെങ്കിൽ പെട്ടെന്ന് തന്നെ മരുന്നു കഴിച്ച് ഇതിനെ നോർമൽ ആക്കാൻ ശ്രദ്ധിക്കുന്നു. എന്നാൽ പിന്നീട് അതിനുതകുന്ന രീതിയിൽ ഭക്ഷണം ശ്രദ്ധിക്കാതെ വന്നാൽ വീണ്ടും ഈ കൊളസ്ട്രോൾ കൂടുക തന്നെ ചെയ്യും.

നമ്മുടെ ജീവിതശൈലി തന്നെയാണ് നമുക്ക് ഇത്തരത്തിലുള്ള കൊളസ്ട്രോൾ പോലെയുള്ള ജീവിതശൈലി രോഗങ്ങൾ വരുന്നതിന്റെ കാരണം. ജീവിതശൈലിയിലെ ഭക്ഷണക്രമങ്ങളും അതുപോലെ വ്യായാമം ഇല്ലായ്മയും ആണ് നമ്മൾ ചെയ്യുന്ന ഏറ്റവും വലിയ തെറ്റ്. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ നിന്നുമാണ് നമ്മുടെ ശരീരത്തിൽ ഫാറ്റ് അഥവാ കൊഴുപ്പ് അടിഞ്ഞു കൂടുന്നത്. എന്നാൽ ഇതിനനുസൃതമായ വ്യായാമം നമ്മുടെ ശരീരത്തിന് ഇല്ലാതെ വരുമ്പോഴാണ് ഇത് രോഗാവസ്ഥയിലേക്ക് മാറുന്നത്. അതുകൊണ്ടുതന്നെ നല്ല രീതിയിലുള്ള ഫിസിക്കൽ ആക്ടിവിറ്റിയിൽ ഏർപ്പെടുക. നല്ല ഭക്ഷണ രീതികൾ ശ്രദ്ധിക്കുക, സമയക്രമങ്ങളും ശ്രദ്ധിക്കുക. ഇത്രയൊക്കെ ചെയുക വഴി തന്നെ നമുക്ക് എല്ലാ വക രോഗങ്ങളിൽ നിന്നും ഒരു മുക്തി ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *