ജീവിതത്തിന്റെ പല ഘട്ടങ്ങളിലും നമ്മൾ വഴിമുട്ടി നിസ്സഹായരായി നിൽക്കുന്ന അവസ്ഥകൾ ഉണ്ടാകാറുണ്ട്. എല്ലാ സൗഭാഗ്യങ്ങളും കയ്യിലുണ്ടായിട്ടും ഒരു ചെറുവിരൽ പോലും അനക്കാൻ കഴിയാതെ എന്തുചെയ്യണമെന്ന് അറിയാതെ നിൽക്കുന്ന അവസ്ഥ കൂടുതൽ മനോവിഷമം ഉണ്ടാക്കുന്നു. ഇത്തരം പ്രതിസന്ധിഘട്ടങ്ങളിൽ അവയെ നേരിടുന്ന ശക്തി ലഭിക്കു നമുക്ക് ചെയ്യാവുന്ന ചില വഴിപാടുകൾ ഉണ്ട്. അല്ലെങ്കിൽ അവയെ തരണം ചെയ്യുന്നതിന് ഉള്ള പ്രവർത്തികൾ ചെയ്യാനുള്ള ശക്തി നൽകാൻ നമുക്ക് ഈ വഴിപാടുകൾ ചെയ്തു നോക്കാം. 100% നമുക്ക് വിശ്വസിച്ച് ചെയ്യാനാകുന്ന വഴിപാടുകളാണ് ഇവ . ഇത് ചെയ്ത് ഫലം കിട്ടിയ അനുഭവസ്ഥർ ഏറെയാണ്. വിഘ്നങ്ങൾ നീക്കുന്നത് നാം എപ്പോഴും ആശ്രയിക്കുന്നത് വിഘ്നേശ്വരനെയാണ് ഗണപതി ഭഗവാനെയാണ്.
സർവ്വ വിഘ്നങ്ങളും നീക്കാൻ സാധിക്കുന്ന ഒരു ദേവൻ ആണ് മഹാ മനസ്കൻ ആണ് വിഘ്നേശ്വരൻ. മഹാഗണപതി ഭഗവാനെ പ്രീതിപ്പെടുത്തിയാൽ എത്ര വലിയ പ്രതിസന്ധികളെയും നമുക്ക് മറികടക്കാൻ ഉള്ള ശക്തി ലഭിക്കും എന്നതാണ് വാസ്തവം. തുടർന്ന് ജീവിക്കാനുള്ള മനോജ് നഷ്ടമാകുന്ന സമയങ്ങളിൽ എല്ലാം മഹാഗണപതി ഭഗവാന്റെ ക്ഷേത്രങ്ങളിൽ നമുക്ക് ചെയ്യാവുന്ന വഴിപാടുകൾ. നമ്മുടെ അടുത്തുള്ള ഗണപതി ക്ഷേത്രത്തിലോ അല്ലെങ്കിൽ ഗണപതി ഉപപ്രതിഷ്ഠയായ ക്ഷേത്രത്തിൽ ചെന്ന് കറുക സമർപ്പിക്കുകയാണ് ഏറ്റവും ആദ്യമായി നമുക്ക് ചെയ്യാവുന്ന വഴിപാട് എന്ന് പറയുന്നത്. ഇതിനോടൊപ്പം തന്നെ 12 ഏത്തമെങ്കിലും അവിടെ ചെയ്യേണ്ടതാണ്. രാവിലെ ഉണരുന്ന സമയം മുതൽ ഭഗവാന്റെ മൂല മന്ത്രമായ ഓം ഗൺ ഗൺ പതേ നമ എന്ന മന്ത്രം ജപിച്ചു കൊണ്ടിരിക്കുക.