പലപ്പോഴും നമ്മൾ മണ്ണിൽ കൃഷി ചെയ്യുന്ന സമയത്ത് മണ്ണിന്റെ പിഎച്ച് ലെവൽ നോർമൽ ആക്കുന്നത് വേണ്ടി അതിലേക്ക് പച്ചകക്ക പൊടിച്ചതും, എല്ലുപൊടിയും, ഡോളോമിറ്റും എന്നിങ്ങനെ പലതരത്തിലുള്ള വള്ങ്ങളും പ്രയോഗിക്കാറുണ്ട്. എന്നാൽ പലർക്കും ഉള്ള ഒരു സംശയമാണ് ഈ പച്ചക്കറി നേരിട്ട് മണ്ണിൽ പ്രയോഗിക്കുമ്പോൾ ഇതിലെ മണ്ണിര നശിച്ചു പോകുമോ എന്ന കാര്യം. ഒട്ടും സംശയിക്കേണ്ട കാര്യമില്ല ഇത് മണ്ണിരയെ നശിപ്പിക്കുന്ന രീതിയിൽ മണ്ണിൽ പ്രവർത്തിക്കുന്നില്ല. മണ്ണിര മണ്ണിൽ പ്രവർത്തിക്കുന്നത് മണ്ണിനെ ഉഴുതുമറിക്കുന്ന രീതിയിലാണ്. മണ്ണിന്റെ പോഷക ഗുണങ്ങളെല്ലാം ഇളക്കിമറിക്കുന്ന രീതിയിലാണ് പ്രവർത്തിക്കുന്നത്. അത്രത്തോളം മണ്ണിനും കൃഷിയും ഉപകാരപ്രദമായിട്ടുള്ള ഒരു ജീവിയാണ് മണ്ണിര. അതുകൊണ്ടുതന്നെ നാം മണ്ണിൽ പ്രയോഗിക്കുന്നതൊന്നും മണ്ണിലെ ഈ ചെറു ജീവികളെ നശിപ്പിക്കുന്നില്ല എന്ന് നമ്മൾ ആദ്യമേ ഉറപ്പുവരുത്തേണ്ടതാണ്.
കൃഷിയിടങ്ങളിൽ നല്ലപോലെ മണ്ണിര ഉണ്ടായിരുന്നതുകൊണ്ട് തന്നെയാണ് ആദ്യകാലങ്ങളിൽ എല്ലാം ആളുകൾ നല്ല കൃഷി വിളവെടുപ്പുകൾ നടത്തിയിരുന്നത്. ഇന്ന് നമ്മുടെ മണ്ണിൽ പ്രയോഗിക്കുന്ന പല കീടനാശിനികളും രാസവളങ്ങളും മൂലം മണ്ണിരയും മറ്റും നശിച്ചു പോകുന്നുണ്ട്. അതുകൊണ്ട് ഇവയെ സംരക്ഷിക്കാനുള്ള രീതിയിൽ നമ്മൾ കൃഷി ചെയ്യുകയാണ് എപ്പോഴും ഉത്തമം. ഇനി കൃഷി ചെയ്യുന്നതിന് എപ്പോഴും മണ്ണ് മാത്രം മതി എന്നില്ല. ചപ്പുചവറുകളും കരിയിലകളും ചാണകപ്പൊടിയും ചകിരി ചോറും മിക്സ് ചെയ്തുകൊണ്ട് നമുക്ക് കൃഷി ഗ്രോ ബാഗിൽ ചെയ്യാവുന്നതാണ്. ഇതിലേക്കും അല്പം മണ്ണിരയുടെ സാന്നിധ്യം ഉണ്ടെങ്കിൽ കൃഷി നല്ല രീതിയിൽ വിളവെടുക്കാൻ സാധിക്കും. മണ്ണിന്റെ പിഎച്ച് ലെവൽ നോർമൽ ആക്കുന്നതിനു വേണ്ടി പച്ച കക്ക പൊടിച്ചത് ഉപയോഗിക്കാവുന്നതാണ്.