ഭക്ഷണം കഴിക്കുമ്പോൾ പല്ലിനിടയിൽ പോകാത്തവരായിട്ട് ആരെങ്കിലും ഉണ്ടോ? ചുരുക്കം ചില ആളുകൾ മാത്രമായിരിക്കും ഉണ്ടാവുക. ചിലർ വളരെ ആവേശത്തോടും ആഗ്രഹത്തോടും കൂടി അയിരിക്കും ഭക്ഷണം കഴിക്കാൻ ഇരിക്കുക. എന്നാൽ ആദ്യത്തെ ബൈറ്റിൽ തന്നെ പല്ലിനിടയിൽ അഴുക്കു കയറിയാൽ പിന്നെ പൂർണമായും ഭക്ഷണം കഴിക്കുന്നതിനോട് നമുക്കുള്ള തൃപ്തി നഷ്ടപ്പെടും. വളരെ നിസ്സാരമായ ഒരു കാര്യമാണെങ്കിലും ഇതിനെ എങ്ങനെ നേരിടാം എന്ന് നമ്മൾ പഠിക്കേണ്ടതുണ്ട്. എന്തുകൊണ്ടാണ് പല്ലുകൾക്കിടയിൽ ഭക്ഷണം കയറുന്നത് എന്ന് നിങ്ങൾക്കറിയാമോ? പല്ലുകൾ തമ്മിലുള്ള ഗ്യാപ് അടയ്ക്കുന്ന പോയിന്റിനെയാണ് കോൺടാക്ട് പോയിന്റ് എന്ന് പറയുന്നത്. അതായത് പല്ലുകൾ കൂട്ടിമുട്ടുന്ന ആ ഭാഗം. ചില ആളുകൾക്ക് ഇത്തരം പോയിന്റ് കുറവായിരിക്കും.
അവിടെ ഗ്യാപ്പ് കൂടുതലായിരിക്കും അങ്ങനെ വരുമ്പോഴാണ് പല്ലിനിടയിൽ ഭക്ഷണം കയറിയിരിക്കുന്നത്. പല്ലുകൾ സ്ഥിതി ചെയ്യുന്നത് നമ്മുടെ വായിലെ എല്ലുകൾക്കിടയിലുള്ള കുഷ്യൻ പോലുള്ള ചെറു മാംസത്തിനിടയിലാണ്. അതുകൊണ്ടുതന്നെ നല്ല ശക്തമായി നമ്മൾ കടിക്കുന്ന സമയത്ത് പല്ലുകൾ തമ്മിൽ അകലുകയും അവിടെ ഗ്യാപ്പ് ഉണ്ടാവുകയും ആ ഗ്യാപ്പിൽ ഭക്ഷണം കയറിയിരിക്കാൻ ഇടയാവുകയും ചെയ്യുന്നു. കൂടുതലായും കാണുന്നത് നമ്മുടെ അണപ്പല്ലുകൾക്കിടയിലാണ്. കാരണം അവിടെയാണ് നമ്മൾ ശക്തമായി കടിക്കാൻ ഉപയോഗിക്കുന്നത്.ഇത്തരത്തിൽ പല്ലുകളുടെ ഗ്യാപ്പ് കുറയ്ക്കുന്നതിനുള്ള ട്രീറ്റ്മെന്റ്കൾ ലഭ്യമാണ്. അതോടൊപ്പം തന്നെ ചില ചെറിയ എക്യുമെൻസും പല്ലി ക്ലീൻ ചെയ്യുന്നതിനായി നമുക്ക് കടകളിൽ നിന്നും മേടിക്കാൻ ലഭിക്കുന്നതാണ്. ട്യൂത്ത് പിക്കുകളുടെ സമാനമായ ചില വസ്തുക്കളും നമുക്ക് ലഭിക്കും, ഇത് ബോട്ടിൽ ബ്രഷിനു സമാനമായവയും ഉണ്ട്.