തലവേദന, സ്ട്രോക്ക്, മറവി, ടെൻഷൻ എന്നിങ്ങനെയുള്ള പല രോഗങ്ങളുടെയും കാരണം തലച്ചോറിലും ഞരമ്പുകളിലും ഉള്ള ചില കോശങ്ങളുടെ തകരാറുമൂലം ആണ്. എല്ലാ രീതിയിലും പ്രൊട്ടക്ഷൻ കിട്ടുന്ന രീതിയിലാണ് തലച്ചോറിനെയും അതിൽ നിന്ന് ആരംഭിക്കുന്ന ഞരമ്പുകളെയും എല്ലാം കവർ ചെയ്തു വച്ചിരിക്കുന്നത്. തലച്ചോറിൽ ആണെങ്കിൽ അതിന്റെ ഓരോ സെല്ലുകളെയും പ്രൊട്ടക്ട് ചെയ്യുന്ന ഗ്ലായൽ സെല്ലുകൾ എന്ന കുറെ സെല്ലുകൾ ഉണ്ട്. അതുകൊണ്ടുതന്നെ ബ്രയിനിന് എന്തെങ്കിലും കംപ്ലൈന്റ്റ് വരുന്നതിനു മുൻപ് ഈ സെല്ലുകൾക്കാണ് ആദ്യമേ കമ്പ്ലൈന്റ് കാണിക്കുന്നത്. അതുകൊണ്ടുതന്നെ സ്ട്രോക് പോലുള്ള വരുമ്പോൾ ഇത്ൽനിന്നെല്ലാം റിക്കവറി സാധിക്കുന്നതിന് സഹായകമായിരിക്കുന്നത് ഈ ഗ്ലയൽ സെല്ലുകളാണ്.
ഈ സ്ട്രോക്ക് തന്നെ പലതരത്തിൽ ആയിരിക്കും നമ്മുടെ ശരീരത്തിൽ സംഭവിക്കുന്നത്. രക്തക്കുഴലുകൾ പൊട്ടി ഉണ്ടാകുന്ന സ്ട്രോക്കും, രക്തക്കുഴലുകൾക്ക് ബ്ലോക്ക് ഉണ്ടായി വരുന്ന സ്ട്രോക്കും ഉണ്ട്. അതുപോലെതന്നെ തലച്ചോറിൽ മുഴകൾ ഉണ്ടാകുന്നത് വഴിയും പല ബിഹേവിയറൽ ചെയ്ഞ്ചും കാണിക്കാം. ഇത്തരത്തിൽ തന്നെ ബ്രെയിൻ ആരംഭിക്കുന്ന ഞരമ്പുകളുടെ തകരാറുകൊണ്ടും പല രീതിയിലുള്ള മാറ്റങ്ങൾ ശരീരത്തിൽ ഉണ്ടാകാം. അതുകൊണ്ടുതന്നെ ഇടയ്ക്കിടയ്ക്ക് ഉള്ള മെഡിക്കൽ ചെക്കപ്പുകളിൽ ഇത്തരം ഭാഗങ്ങൾ കൂടി പരിഗണിക്കേണ്ടതാണ്. ബ്ലഡ് ടെസ്റ്റുകളും മറ്റും വഴി ഹൃദയം രക്തക്കുഴലുകൾ എന്നിവയുടെ ആരോഗ്യം എല്ലാം നല്ല രീതിയിൽ ആണോ എന്നും നമുക്ക് മനസ്സിലാക്കാൻ സാധിക്കും. നമ്മുടെ ശരീരത്തിലേ പല പ്രശ്നങ്ങളും പരിഹരിക്കുന്നതിന് നമ്മുടെ ജീവിതരീതിയിൽ വരുത്തുന്ന ചെറിയ ചില മാറ്റങ്ങൾ പോലും കാരണമായേക്കും.