നമ്മുടെ വീട്ടുവളപ്പിൽ മറ്റും നമ്മൾ വെച്ചുപിടിപ്പിക്കേണ്ട ഒരു പ്രധാനപ്പെട്ട ചെടിയാണ് വാഴ. ചെടി എന്നും മരം എന്നും ഒക്കെ വാഴയെ വിശേഷിപ്പിക്കാം. വാഴ കൃഷി ചെയ്യുന്ന ആളുകളെ നമ്മൾ കണ്ടിട്ടുണ്ട്. വാഴ പച്ച പിടിക്കുന്നതുപോലെ തന്നെ അവരുടെ ജീവിതവും പച്ചപിടിക്കുന്നു എന്നതാണ് അവരുടെ വിശ്വാസം. വാഴയ്ക്ക് ജ്യോതിഷത്തിലും വളരെ വലിയ സ്ഥാനമാണ് ഉള്ളത്. ഹിന്ദു പാരമ്പര്യമനുസരിച്ച് തുളസിയും, മഞ്ഞളും കഴിഞ്ഞാൽ ഏറ്റവും അധികം പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് വാഴ. വാഴയ്ക്ക് വ്യാഴ ഗ്രഹവുമായി ഒരുപാട് ബന്ധമുണ്ടെന്ന് ഹിന്ദു പാരമ്പര്യത്തിലും,ജ്യോതിഷത്തിലും പറയുന്നുണ്ട്.അതുകൊണ്ടുതന്നെ വാഴ നമ്മുടെ വീടിന്റെ യഥാസ്ഥാനത്ത് വളർത്തേണ്ടത് ഏറ്റവും ഉത്തമം ആയിട്ടുള്ള ഒരു കാര്യമാണ്. വാസ്തുപരമായി മാത്രമല്ല വാഴ കൊണ്ട് നമ്മുടെ വീട്ടിൽ പലതരത്തിലുള്ള ഉപയോഗങ്ങളും നടക്കുന്നുണ്ട്.
വാഴയിലയായാലും, തണ്ടായാലും, കായായാലും, പഴം ആയാലും, അതിന്റെ മാണിക്കായ ആയാലും എന്തിനധികം അതിന്റെ വിത്തു പോലും നമ്മൾ ഉപയോഗിക്കാറുണ്ട്. ഇത്തരത്തിൽ പലതരത്തിലും നമുക്ക് ഉപകാരപ്പെടുന്ന ഒരു ചെടി ആയതുകൊണ്ട് തന്നെ വീട്ടിൽ വളർത്തുന്നത് ഏറ്റവും അഭികാമ്യമായതാണ്. വാഴ നമ്മൾ വളർത്തുന്നുണ്ടെങ്കിലും അത് ഏത് കോണിലാണ് യഥാർത്ഥത്തിൽ ജ്യോതിഷപരമായി വെക്കേണ്ടത് എന്ന് നമുക്ക് പലപ്പോഴും അറിവില്ലായിരിക്കും. വീടിന്റെ ഈശാനു കോണായ വടക്ക് കിഴക്കേ മൂലയിലാണ് വാഴ വയ്ക്കുന്നത് ഏറ്റവും അനുയോജ്യമായിട്ടുള്ള സ്ഥലം. ഈ സ്ഥാനത്ത് വാഴ വയ്ക്കുകയും ഇത് പച്ചച്ച് കായഫലം ഉണ്ടാവുകയും ചെയ്യുന്നതിനോടൊപ്പം തന്നെ നമ്മുടെ വീടിന്റെ ഐശ്വര്യവും അതുപോലെ വർദ്ധിക്കും എന്നാണ് ഐതിഹ്യം. അതുകൊണ്ട് വീടിന്റെ വടക്ക് കിഴക്കേ മൂലയിൽ വാഴ വയ്ക്കാൻ പരിശ്രമിക്കുക.