എണ്ണിയാൽ ഒടുങ്ങാത്ത ഔഷധഗുണങ്ങളുള്ള ചെമ്പരത്തി ഇനി കളയരുത്.

നമ്മുടെ പറമ്പിലും തൊടിയിലും വീട് അതിരിലുമെല്ലാം വെച്ചുപിടിപ്പിക്കുന്ന ഒരു ചെടിയാണ് ചെമ്പരത്തി. ചെമ്പരത്തിക്ക് ഒരുപാട് ഗുണങ്ങളുണ്ട് ഇത് തിരിച്ചറിയാത്തത് കൊണ്ടാണ് നാം അവയെ ഉപയോഗിക്കാതെ ഉപേക്ഷിക്കുന്നതിന്റെ കാരണം. യഥാർത്ഥത്തിൽ ചെമ്പരത്തിയുടെ ഇലയും പൂവും എല്ലാം നമുക്ക് ഉപയോഗിക്കാവുന്നതാണ്. ഒരുപാട് ആയുർവേദ ഗുണങ്ങൾ അടങ്ങിയതാണ് ചെമ്പരത്തി. ആർക്കും വേണ്ടാത്ത ചെമ്പരത്തി ആളത്ര നിസ്സാരക്കാരനൊന്നുമല്ല. ചെമ്പരത്തിപ്പൂവ് കൊണ്ട് നമുക്ക് സോപ്പ്, ഹെയർ ജെൽ, സ്ക്വാഷ്, വെളിച്ചെണ്ണ എന്നിങ്ങനെ പലതരത്തിലുള്ള വസ്തുക്കൾ ഉണ്ടാക്കാൻ സാധിക്കും. തലയിലെ താരനും, മുടികൊഴിച്ചിലും, അതുപോലെ മുടിക്ക് നല്ല കറുപ്പ് നിറം വരുന്നതിനും എല്ലാം ചെമ്പരത്തി ഉപയോഗിക്കുന്നത് ഉത്തമമാണ്. തലയിലെ താരനും മുടികൊഴിച്ചിലും മാറുന്നതിനു വേണ്ടി ചെമ്പരത്തിയുടെ പൂവ് എങ്ങനെ വെളിച്ചെണ്ണയിൽ ഉപയോഗിക്കാം എന്ന് നമുക്ക് നോക്കാം.

ഒന്നോ രണ്ടോ ദിവസം തലയിൽ ഉപയോഗിക്കാനുള്ള വെളിച്ചെണ്ണ എടുത്ത് അതിലേക്ക് രണ്ടോ മൂന്നോ ചെമ്പരത്തി പൂവിന്റെ ഇതള് പറിച്ചിട്ട് ഉച്ചനേരം വരെയുള്ള വെയിൽ കൊള്ളിച് എടുത്ത് തലയിൽ ഉപയോഗിക്കാം. ഇത് ഉപയോഗിക്കുന്നത് താരനും മുടികൊഴിച്ചിലും മുടിക്ക് നല്ല കറുപ്പ് നിറം വരുന്നതും സഹായിക്കുന്നു. ചെമ്പരത്തിപ്പൂകൊണ്ടുള്ള ഒരു സ്ക്വാഷ് ഇനി പരിചയപ്പെടാം ഇതിനായി ചെമ്പരത്തി പൂവിന്റെ ഇതളുകൾ മാത്രം പറിച്ചെടുത്ത് കഴുകി വൃത്തിയാക്കി ഒരു ഗ്ലാസ് വെള്ളം ഒഴിച്ച് നന്നായി വെട്ടി തിളപ്പിക്കുക. അതിനുശേഷം ഒരു നാരങ്ങയുടെ നീര് പിഴിഞ്ഞ് അതിലേക്ക് അൽപം സ്ക്വാഷ് ഒഴിച്ച് വെള്ളം ചേർത്ത് ഉപയോഗിക്കാവുന്നതാണ്. ഷുഗർ ഉള്ളവർക്ക് മധുരം ചേർക്കാതെയും ഷുഗർ ഇല്ലാത്തവർക്ക് ഷുഗർ സിറപ്പ് ചേർത്ത് ഉപയോഗിക്കാം.

Leave a Reply

Your email address will not be published. Required fields are marked *