ഒരുപാട് ശ്രദ്ധ കൊടുക്കേണ്ട ഒരു വിഭാഗമാണ് ഭക്ഷണം എന്ന കാര്യത്തിൽ. കാരണം നമ്മുടെ ശ്രദ്ധക്കുറവുകൊണ്ട് പലപ്പോഴും ഭക്ഷ്യവിഷബാധ ശരീരത്തിൽ ഉണ്ടാകാറുണ്ട്. ആഹാരം എത്രത്തോളം സുരക്ഷിതമാണോ അത്രയും ആരോഗ്യവും സുരക്ഷിതമായിരിക്കും. ഇത് ഹോട്ടലിൽ നിന്നും കഴിക്കുന്ന ഭക്ഷണത്തിൽ മാത്രമല്ല നമ്മൾ ശ്രദ്ധിക്കേണ്ടത്. നമ്മുടെ വീടുകളിൽ പാചകം ചെയ്തു കഴിക്കുന്ന ഭക്ഷണത്തിലും ഇത്തരം സേഫ്റ്റി ശ്രദ്ധിക്കേണ്ടതു തന്നെയാണ്. ബാക്ടീരിയകളും, വൈറസുകളും, പാരസൈറ്റുകളും വളരുന്നതിന് ഏറ്റവും നല്ല ഒരു മീഡിയം ആണ് ഭക്ഷണം എന്നത്. അതുകൊണ്ടുതന്നെ ഭക്ഷണം പാചകം ചെയ്യുമ്പോഴും, വിളമ്പുമ്പോൾ, സൂക്ഷിക്കുമ്പോഴും എല്ലാ കാര്യത്തിലും നമ്മൾ ശ്രദ്ധ പുലർത്തണം. സൂക്ഷിക്കുന്ന കാര്യത്തിൽ ആണെങ്കിൽ ഫ്രിഡ്ജിൽ നമ്മൾ മിക്കപ്പോഴും ഇറച്ചിയും മീനും എല്ലാം സൂക്ഷിച്ചു വയ്ക്കാറുണ്ട്.
ഇങ്ങനെ സൂക്ഷിക്കുന്ന സമയത്ത് ഫ്രിഡ്ജിന്റെ ടെമ്പറേച്ചർ നമ്മൾ വിചാരിച്ച അതേ അളവ് തന്നെയാണ് എന്ന് ഉറപ്പുവരുത്തിയതിനുശേഷം മാത്രമായിരിക്കണം. മാംസം ഫ്രീസറിൽ വെക്കുന്ന സമയത്ത് ഫ്രീസറിന്റെ ടെമ്പറേച്ചർ സീറോ ഡിഗ്രിയും, ഫ്രിഡ്ജ്ന്റെത് 5 ഡിഗ്രിയും, അതുപോലെ എടുത്ത് ചൂടാക്കുന്ന സമയത്ത് 60 ഡിഗ്രി സെൽഷ്യസിലും ആയിരിക്കണം. ഇതിനേക്കാൾ ഉത്തമമായുള്ള കാര്യം അതത് സമയങ്ങളിൽ മാംസമായാലും ഏത് ഭക്ഷണമായാലും പാചകം ചെയ്തു കഴിക്കുക. അല്ലെങ്കിൽ ഇതിന്റെ സമയം കഴിയുമ്പോൾ അവ കളയുക എന്നതുമാണ്. അതുപോലെതന്നെ പാചകം ചെയ്യുമ്പോൾ ഉപയോഗിക്കുന്ന പാത്രങ്ങളും, കട്ടിങ് ബോടും, കത്തിയും എല്ലാം വൃത്തിയുള്ളതായിരിക്കാൻ ശ്രദ്ധിക്കണം. പാചകം ചെയ്യുന്നവ നോൺസ്റ്റിക് പാത്രങ്ങൾ ആണെങ്കിൽ അവയിൽ കോറലുകൾ ഒന്നുമില്ലാത്തതായിരിക്കാനും, അതുപോലെ തന്നെ പരമാവധിയും മൺ പാത്രങ്ങളിലെല്ലാം പാചകം ചെയ്യുകയാണെങ്കിൽ ഉത്തമമായിരിക്കും.