കൈകൾക്ക് വിറയൽ അനുഭവപ്പെടുന്നതുകൊണ്ട് വളരെയധികം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ചില ആളുകൾ എങ്കിലും ഉണ്ട് . എന്തെങ്കിലും ഒരു സാധനം എടുക്കാൻ പോലും കഴിയാതെ അത്ര കാഠിനമായ രീതിയിൽ കൈവിറയൽ അനുഭവപ്പെടുന്നവരുണ്ട്. ഒരു ഗ്ലാസ് വെള്ളം പോലും ഉറപ്പിച്ച് എടുക്കാൻ സാധിക്കാത്തവർ. ഈ കൈ വിറയൽ തന്നെ പല രീതിയിലാണ് നമുക്ക് അനുഭവപ്പെടുക. ഒന്നാമതായി പറയുന്നത് എന്തെങ്കിലും ഒരു ജോലി ചെയ്യുന്ന സമയത്ത് വിറയൽ അനുഭവപ്പെടുന്നു. അതായത് എഴുതുമ്പോൾ അല്ലെങ്കിൽ ഭക്ഷണം കഴിക്കുമ്പോൾ ഇങ്ങനെയുള്ള സമയങ്ങളിൽ കൈ വിറക്കുന്ന രീതി. ഇതിനെ എസ്സൻഷ്യൽ ട്രമ്മർ എന്നു പറയുന്നു. മറ്റൊന്നാണ് റെസ്റ്റിംഗ് ട്രമ്മർ. ഇത് ജോലി ചെയ്യുന്ന സമയങ്ങളിൽ കൈകൾക്ക് വിറയിൽ ഉണ്ടാകില്ല.
അല്ലാതെ വെറുതെ വയ്ക്കുന്ന സമയത്ത് കൈകൾ വിറച്ചു കൊണ്ടിരിക്കുന്ന രീതി. ഇത് പാർക്കിൻസൺ രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു. മൂന്നാമതായി കാണുന്ന വിറയലിനെ ഇൻഡന്ഷനൽ ട്രമർ എന്ന് പറയുന്നു. ഏതെങ്കിലും ജോലിയിൽ തുടങ്ങുന്ന സമയത്ത് വിറയിലുണ്ടായില്ല പക്ഷെ അത് അവസാനിക്കുമ്പോഴേക്കും കൈവിറ അധികം ആകുന്നു. ഇത്തരം രോഗാവസ്ഥയ്ക്ക് ഇന്ന് മോഡേൺ മെഡിസിനിൽ ചികിത്സാരീതികൾ നിലവിലുണ്ട് ഇതിനെ ഫോക്കസ്ഡ് അൾട്രാ സൗണ്ട് ട്രീറ്റ്മെന്റ് എന്നാണ് പറയുന്നത്. തലച്ചോറിൽ ഉത്തരം വിറയൽ ഉൽപാദിപ്പിക്കുന്ന തലാമസ് എന്ന ഒരു ഭാഗമുണ്ട്. ഈ ഭാഗത്തെ അനാവശ്യ കോശങ്ങളെ കരിച്ചു കളയുന്ന രീതിയാണ് ഈ അൾട്രാസൗണ്ട് വഴി ചെയ്യുന്നത്. ഇത് ചെയ്യുന്നതിലൂടെ കൈ വിറയ്ക്കുള്ള സെൻസസ് തലച്ചോറിൽ നിന്നും വരാതെ ആകുകയും, ഇതുമൂലം രോഗാവസ്ഥയിൽ നിന്നും വിടുതൽ ലഭിക്കുകയും ചെയ്യുന്നു.