പലരും പച്ചക്കറി കൃഷി പലരീതിയിൽ ആരംഭിക്കും. എന്നാൽ പലപ്പോഴും ഇവയ്ക്ക് കീടബാധയോ കുരുടിപ്പോ പോലുള്ളവ വന്നു ചെടികളും കായകളും നശിച്ചുപോകുന്ന അവസ്ഥ കാണാറുണ്ട്. ഈ കീടങ്ങളെ നശിപ്പിക്കുന്നതിനായി നമുക്ക് നല്ല ജൈവ കീടനാശിനികൾ ഉപയോഗിക്കാം. പലപ്പോഴും ഇത്തരം കീടനാശിനികൾ ഉണ്ടാക്കുന്നതിനെ ചിലവ് ഒന്നുമില്ല എന്നുള്ളതാണ് ഏറ്റവും വലിയ പ്രത്യേകത. നമ്മൾ കടകളിൽ നിന്നും മേടിക്കുന്ന ജൈവമോ അല്ലെങ്കിൽ രാസമായിട്ടുള്ള കീടനാശിനികൾ ഉപയോഗിക്കുന്നതിനേക്കാളും എപ്പോഴും നല്ലത് ജൈവകീടനാശിനികൾ വീട്ടിൽ നിന്നുമുള്ള വസ്തുക്കൾ ഉപയോഗിച്ച് ഉണ്ടാക്കുന്നതാണ്. ഇത്തരത്തിൽ നമുക്ക് ഉപയോഗിക്കാവുന്ന ഏറ്റവും നല്ല ഗുണമുള്ള ഒരു വസ്തുവാണ് തൈര്. നമ്മുടെ വീട്ടിലുള്ള തൈര് ഉപയോഗിച്ചുകൊണ്ട് പൂച്ചെടികൾക്കും പഴച്ചെടികൾക്കും എല്ലാം കീടബാധ അകറ്റുന്നതിനായിട്ട് കീടനാശിനി ഉണ്ടാക്കാൻ സാധിക്കും.
ഇതിനായി ഒരു കപ്പ് തൈരും അതേ അളവിൽ തന്നെ ഒരു കപ്പ് വെള്ളവും കൂടി മിക്സ് ചെയ്തു ഒരു സ്പ്രേ ബോട്ടിലിൽ ആക്കി ചെടികളുടെ തണ്ടിലും ഇലകളിലും മണ്ണിലും എല്ലാം സ്പ്രേ ചെയ്തു കൊടുക്കാം. ഇതുമൂലം ചെടിയിൽ വരുന്ന കീടങ്ങളെല്ലാം അകറ്റാൻ സാധിക്കും. ചെടികളുടെ ഇലകൾ ചുരുളുന്ന അവസ്ഥ, ഇല മഞ്ഞളിപ്പ്, ഫംഗൽ ഇൻഫെക്ഷൻ എന്നിവയ്ക്ക് എല്ലാം ഒരു പരിഹാരമാണ് ഇത്. താങ്കളെ ഇൻഫെക്ഷൻ ഒരുപാട് കൂടുതലാണ് എന്നുണ്ടെങ്കിൽ, ഇതിനോടൊപ്പം തന്നെ ഒരു വെളുത്തുള്ളി കൂടി അരച്ച് ചേർത്ത് സ്പ്രേ ചെയ്യുകയാണെങ്കിൽ വളരെ ഗുണപ്രദമാണ്. ചെടികളിൽ വരുന്ന പുഴുക്കളെ അകറ്റാനും ഇത് സഹായിക്കുന്നു. തൈരാണെങ്കിലും വെളുത്തുള്ളി ആണെങ്കിൽ നമുക്ക് വീട്ടിൽ തന്നെ ഉള്ളതുകൊണ്ട് ചിലവ് അധികം ഒന്നുമില്ല എന്നുള്ളതാണ് പ്രത്യേകത.