നമുക്കറിയാം ആദ്യകാലങ്ങളിൽ എല്ലാം സന്ധിവാതം, മുട്ടുവേദന, എല്ല് തേയ്മാനം എന്നിങ്ങനെയുള്ള വാതരോഗങ്ങൾ വന്നിരുന്നത് പ്രായം ചെന്ന ആളുകളിലാണ്. എന്നാൽ ഇന്ന് ആ സ്ഥിതി മാറിയിരിക്കുന്നു. ഇത് ചെറുപ്പക്കാരിൽ പോലും കാണുന്ന അവസ്ഥയാണ് ഇപ്പോൾ. കാരണം അവരുടെ ജീവിത രീതിയിൽ വന്ന മാറ്റം തന്നെയാണ്. രാവിലെ ഉണർന്ന് എഴുനേൽക്കുന്ന സമയത്ത് കാലുകൾ നിലത്തുവയ്ക്കാൻ പോലും കഴിയാത്ത അവസ്ഥ, കൈവിരലുകൾ മരവിച്ച പോലെ അനക്കാൻ കഴിയാത്ത അവസ്ഥ, എന്നിങ്ങനെ ശരീരത്തിന്റെ ഓരോ ഭാഗത്തിനും വേദനകൾ അനുഭവപ്പെടുക. എന്നാൽ ചിലർക്ക് ഈ രോഗത്തിന്റെ വ്യതിയാനം കൊണ്ട് തന്നെ ഒരു ജോലിയിലേക്ക് കടക്കുമ്പോൾ ഈ വേദനകളെല്ലാം കുറയുന്നതായി കാണുന്നു. എന്നാൽ ചില വാതരോഗങ്ങൾക്ക് ജോലി തുടങ്ങുമ്പോഴാണ് വേദനയും തുടങ്ങുന്നത്. ഇങ്ങനെ ഓരോ വാതരോഗവും പരസ്പരം വ്യത്യാസപ്പെട്ടിരിക്കുന്നു. ഈ വേദനകളിൽ പ്രധാനപ്പെട്ട ഒന്നാണ് മുട്ടുവേദന. ഭാരമുള്ള ഒരാളാണ് എന്നുണ്ടെങ്കിൽ മുട്ട് വേദന വരാൻ സാധ്യത വളരെയേറെയാണ്.
കാരണം അയാളുടെ ഭാരം മുഴുവൻ താങ്ങുന്നത് അയാളുടെ കാലുകളാണ്. കാലിൽ തന്നെ ജോയിന്റ് വരുന്നത് മുട്ടിലാണ് അതുകൊണ്ടാണ് മുട്ട് വേദന തടിയുള്ളവർക്ക് പെട്ടെന്ന് ഉണ്ടാകുന്നത്. ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ അകറ്റുന്നതിനു നമുക്ക് കാൽസ്യം മരുന്നുകളോ അല്ലെങ്കിൽ കാൽസ്യം അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ ഒക്കെ കഴിക്കാം. എന്നാൽ ഈ കാൽസ്യം എല്ലുകളിലേക്ക് എത്തണമെങ്കിൽ അവിടെ മഗ്നീഷ്യത്തിന്റെ ആവശ്യകതയും കൂടുതലാണ്. ഇതിനായി നമുക്ക് വിറ്റാമിൻ കെ അടങ്ങിയ സപ്ലിമെന്റുകൾ ഉപയോഗിക്കാം.ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ കാണുമ്പോൾ ഒരു ഡോക്ടറെ ചെന്ന് കണ്ട് ഇതിന് ആയിട്ടുള്ള വിറ്റമിൻസ് ഏതൊക്കെയാണ് കഴിക്കേണ്ടത് അറിഞ്ഞു ഇരിക്കേണ്ടത് നല്ലതാണ്.