കൃഷി ചെയ്യുമ്പോൾ വിത്ത് മാത്രം നന്നായാൽ പോരാ അത് പാകുന്ന മണ്ണും നല്ലതായിരിക്കണം. ഇതിനായി മണ്ണ് നല്ല രീതിയിൽ തന്നെ ഒരുക്കേണ്ടതുണ്ട്. ഗ്രോ ബാഗിൽ ആയാലും താഴെ മണ്ണിലാണെങ്കിലും നല്ലപോലെ ഒരുക്കിയതിനു ശേഷം മാത്രമാണ് ചെടികൾ വയ്ക്കാവൂ. നല്ല രീതിയിൽ മണ്ണ് ഒരുക്കിയാൽ മാത്രമാണ് ചെടികൾ നല്ല ആരോഗ്യത്തോടെ വളരാനും അവർക്ക് നല്ലപോലെ വേരോടാനും സാധിക്കു. ഓരോ ചെടിയും വളരുന്നത് അതിന്റെ മണ്ണിൽ നിന്നുള്ള പോഷക ഗുണങ്ങളും ജലവും വലിച്ചെടുത്തുകൊണ്ടാണ്. അതുകൊണ്ടുതന്നെ മണ്ണ് നല്ല പോഷക ഗുണത്തോടുകൂടിയതും ജലാംശത്തോടുകൂടി ആയിരിക്കണം. എന്നിരുന്നാലും ജലം അധികം കൂടിപ്പോയാലും വേരോ തണ്ടോ ചീയ്യുന്നതിന് കാരണമാവുകയും ചെയ്യും.
അതുകൊണ്ടുതന്നെ എല്ലാരും അളവിൽ തന്നെ കൊടുക്കണം. ഒരു ഗ്രോ ബാഗിൽ ആണ് നടക്കുന്നത് എങ്കിൽ ഒരു ഗ്രോ ബാഗ് അളവിൽ തന്നെ മണ്ണെടുത്ത് അതിലേക്ക് ഒരുപിടി ഡോളോ മിക്സ് ചെയ്തു വയ്ക്കാം ഇത് ഏഴു ദിവസം മിക്സ് ചെയ്തു എടുത്തു വയ്ക്കണം. അതിനുശേഷം മാത്രമാണ് ഇതിലേക്ക് ആവശ്യമായുള്ള വെള്ളവും, അതുപോലെ ഗ്രോ ബാഗിന്റെ അളവിൽ തന്നെ ചകിരിച്ചോറും, ചാണകപ്പൊടിയും, വേപ്പിൻ പിണ്ണാക്കും മിക്സ് ചെയ്തു കൊടുക്കാം. ഇത് നല്ലപോലെ മിക്സ് ചെയ്തതിനുശേഷം ഒരു ഗ്രോ ബാഗിൽ ആവശ്യമായ അളവിൽ, മുക്കാൽ ഭാഗം നിറയ്ക്കുക. ഇതിലേക്ക് ചെടികൾ ഇറക്കി വയ്ക്കുക. നല്ലപോലെ സൂര്യപ്രകാശം കിട്ടുന്നിടത്ത് ആയിരിക്കണം ഓരോ ചെടികളും വളരേണ്ടത്. എങ്കിൽ മാത്രമാണ് അസൂര്യപ്രകാശത്തിൽ നിന്നും കിട്ടുന്ന വിറ്റാമിൻസ് അവർക്ക് വലിച്ചെടുക്കാൻ സാധിക്കും. ഇത്തരത്തിൽ ചെടികളെ സംരക്ഷിച്ചാൽ അവർ നല്ല പോലെ കായ്ഫലം നൽകും.