വാതരോഗങ്ങൾ ഉണ്ടാകുന്നത് പല കാരണങ്ങളാണ്. ശരീരത്തിലെ പ്രതിരോധശേഷിക്ക് ഉണ്ടാകുന്ന പ്രശ്നം മൂലം എല്ലുകൾക്കും മാംസപേശികൾക്കും ഉണ്ടാകുന്ന തകരാറു കൊണ്ട് ഉണ്ടാകുന്ന വാതരോഗങ്ങളും, അതുപോലെ തേയ്മാനം മൂലം ഉണ്ടാകുന്ന വാതരോഗങ്ങളും, എന്നാൽ ഇതിലൊന്നും പെടാതെ ഗൗട്ട് എന്നുപറയുന്ന മറ്റൊരു വാതരോഗം ഉണ്ട്. ഇത് ഉണ്ടാകുന്നത് ശരീരത്തിലെ യൂറിക്കാസിഡ് കൂടുന്നതിന്റെ ഭാഗമായിട്ടാണ്. ഇത്തരത്തിൽപ്പെട്ട വാതരോഗം ഉണ്ടാകുന്നത് പ്രധാനമായും മധ്യവയസ്ക്കാരായ പുരുഷന്മാരിലാണ് കാണുന്നത്. രാവിലെ എഴുന്നേൽക്കുന്ന സമയത്ത് കൈകൾ നിവർത്താനോ അല്ലെങ്കിൽ ഒന്നു നടക്കാനോ എന്തെങ്കിലും കാര്യങ്ങൾ എടുക്കാനോ കഴിയാത്ത രീതിയിൽ കൈകൾ സ്റ്റിഫ് ആയി പോകുന്ന അവസ്ഥ.
എല്ലാ വാതരോഗങ്ങളും പ്രായമായവർക്ക് മാത്രം അല്ല ഉണ്ടാകുന്നത്. ഓട്ടോ ഇമ്യൂൺ സിസ്റ്റത്തിന്റെ തകരാറുകൊണ്ട് ഉണ്ടാകുന്ന വാതരോഗങ്ങൾ ഏത് പ്രായത്തിൽ വേണമെങ്കിലും വരാവുന്നതാണ്. ചെറിയ കുട്ടികൾക്കാണെങ്കിൽ പോലും ഇതിന് സാധ്യത ഉണ്ട്.തേയ്മാനം മൂലം ഉണ്ടാകുന്ന വാതരോഗം ആണെങ്കിൽ അത് മിക്കപ്പോഴും പ്രായമായവർക്കാണ് കാണുന്നത്. ഇത് മൂലം മുട്ടുവേദന, കൈകളുടെ ജോയിനുകൾക്ക് വേദന, കഴുത്ത് വേദന ഇവയൊക്കെ കാണാം. ഇത് പ്രധാനമായും വണ്ണം കൂടുതലുള്ളവരിലാണ് അധികവും കാണപ്പെടാറ്. ആദ്യമാദ്യം എല്ലാം ഇത്തരം വാദരോഗങ്ങൾക്ക് ആളുകൾ വേദനസംഹാരികൾ കഴിക്കുന്ന രീതിയാണ് ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ എല്ലാ വാതരോഗങ്ങൾക്കും ചികിത്സ ലഭ്യമാണ്.എല്ലാ വാതരോഗങ്ങൾക്കും കോമള ആയി നൽകുന്ന ഒരു ചികിത്സ എന്ന് പറയുന്നത് ഫിസിയോതെറാപ്പി തന്നെയാണ്. എന്നാൽ രോഗത്തിന്റെ കാഠിന്യമനുസരിച്ച് ഇതിന്റെ ചികിത്സ രീതികളും വ്യത്യാസപ്പെടുന്നു. ഇത് മരുന്നുകളും ഇഞ്ചക്ഷനുകളും എല്ലാം ആകാം.