നമ്മൾ പലരിലും കണ്ടിട്ടുള്ള ഒരു കാര്യമാണ് ശരീരത്തിൽ വെള്ളപ്പാണ്ടുകൾ ഉണ്ടാകുന്നത്. എന്നാൽ യഥാർത്ഥത്തിൽ ഇത് രോഗമാണോ എന്ന് സംശയിക്കുന്നവരുണ്ട്. ഇതിനെക്കുറിച്ച് ഏറ്റവും ഭയപ്പെടുന്ന ഒരു കാര്യമെന്നത് ഇത് പകർച്ചവ്യാധിയാണോ എന്നതാണ്. എന്നാൽ ഇത്തരത്തിൽ ഒന്നും ഇതിനെക്കുറിച്ച് ഭയപ്പെടേണ്ട ഒരു കാര്യവുമില്ല. കാരണം ഇത് ഒരിക്കലും വായുവിലൂടെയോ,ജലത്തിലൂടെ പകരുന്ന രോഗമല്ല. ശരീരത്തിൽ മേലാനിൻ ഉണ്ടാക്കുന്ന കോശങ്ങൾ നശിക്കുന്ന സമയത്താണ് ഇത്തരത്തിൽ വെള്ള പാണ്ടുകൾ ഉണ്ടാക്കപ്പെടുന്നത്. ഇതൊരിക്കലും ഒരു വ്യക്തിയിൽ നിന്നും മറ്റു വ്യക്തിയിലേക്ക് പകരുന്നില്ല. ചില വ്യക്തികൾക്ക് ഇത് ശരീരത്തിന്റെ ചെറിയൊരു ഭാഗത്തു മാത്രമായി കാണപ്പെടാറുണ്ട്. മറ്റു ചിലർക്ക് ശരീരം മുഴുവനായും ത്വക്കിന്റെ നിറം വെള്ളം നിറത്തിൽ ആയി മാറുന്നതായി ഉണ്ടാകാറുണ്ട്. പല സന്ദർഭങ്ങളിലും ഇത് പൂർണ്ണമായി മാറിപ്പോവുകയും ഒരുപാട് വർഷങ്ങൾക്ക് ശേഷം വീണ്ടും ആ വ്യക്തിയിൽ ഇതിന്റെ വെള്ള കളറുകൾ കാണാൻ തുടങ്ങുകയും ചെയ്യും.
ഇത് ഒരു ഓട്ടോ ഇമ്മ്യൂൺ രോഗമാണ്. കാരണം ശരീരത്തിന്റെ പ്രതിരോധശേഷി തന്നെ ശരീരത്തിനെതിരെ പ്രവർത്തിക്കുന്ന സമയത്താണ് ഇത്തരത്തിലുള്ള അവസ്ഥകൾ ശരീരത്തിൽ കാണപ്പെടുന്നത്. പലപ്പോഴും ശരീരത്തിന് ഇതുകൊണ്ട് വേറൊരു രോഗാവസ്ഥകൾ ഒന്നും ഉണ്ടാകുന്നില്ല എന്നുണ്ടെങ്കിൽ കൂടിയും, മാനസികമായി പലതരത്തിലുള്ള ബുദ്ധിമുട്ടും ഇത് മൂലം ആളുകൾ അനുഭവിക്കാറുണ്ട്. ഇത് പലപ്പോഴും മറ്റു രോഗങ്ങളിലേക്കും നയിക്കാറുണ്ട്, അല്ലെങ്കിൽ മറ്റു രോഗങ്ങളുടെ ഭാഗമായിട്ടും ഇത് ഉണ്ടാകാറുണ്ട്. പ്രമേഹം, തൈറോയ്ഡ് രോഗങ്ങൾ എന്നിവയാണ് ഇവക്ക് ഉദാഹരണം. മത്തന്റെ കുരു, അല്ലെങ്കിൽ നട്സ് എന്നിവ ഇതിന്റെ പ്രതിരോധം എന്ന രീതിക്ക് നമുക്ക് ഉപയോഗിക്കാൻ കഴിയുന്ന വസ്തുക്കൾ ആണ്.