യൂറിക്കാസിഡ് എന്താണ്? ഇത് വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ കുറയ്ക്കാൻ നമുക്ക് എന്തൊക്കെ ചെയ്യാം.

പ്രമേഹം കഴിഞ്ഞാൽ പിന്നെ ഏറ്റവും കൂടുതൽ ആളുകൾ ബുദ്ധിമുട്ടുന്ന ഒരു രോഗാവസ്ഥയാണ് ഇപ്പോൾ യൂറിക് ആസിഡ് കൂടിയ അവസ്ഥ. സാധാരണയായി പ്യൂരിൻ അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുമ്പോൾ അതിന്റെ ഒരു വേസ്റ്റ് പ്രോഡക്റ്റായി ശരീരത്തിൽ ഉല്പാദിപ്പിക്കപ്പെടുന്ന ഒന്നാണ് യൂറിക് ആസിഡ്. ഇന്ന് വളരെയധികം ആളുകൾ ഈ യൂറിക് ആസിഡ് ശരീരത്തിൽ കൂടി പോയതുകൊണ്ട് ബുദ്ധിമുട്ടുന്നുണ്ട്. സാധാരണ അവസ്ഥയിൽ കിഡ്നി തന്നെ ഇതിനെ ദഹിപ്പിച് കളയുന്ന രീതിയാണ്. എന്നാൽ ചില സാഹചര്യങ്ങളിൽ ഇങ്ങനെ ദഹിപ്പിക്കാതെ വരുമ്പോൾ ഇത് ശരീരത്തിന്റെ പല ഭാഗത്തും അടിഞ്ഞു കൂടുകയും, യൂറിക്കാസിഡ് ടെസ്റ്റ് ചെയ്യുമ്പോൾ കൂടുതലാണ് എന്ന് പറയുന്ന അവസ്ഥയിലേക്ക് എത്തിക്കുകയും ചെയ്യുന്നു. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാർക്കാണ് ഏറ്റവും കൂടുതലായി യൂറിക് ആസിഡ് കൂടുന്ന കണ്ടീഷൻ കണ്ടുവരുന്നത്.

ഇന്നത്തെ ജീവിതശൈലി അനുസരിച്ച് 3.5 മുതൽ 7.3 വരെയാണ് നോർമൽ ആയിട്ടുള്ള യൂറിക്കാസിഡ് അളവ് ആയി കണക്കാക്കുന്നത്. എന്നിരുന്നാൽ കൂടിയും 6.5 ആവുമ്പോഴേക്കും പുരുഷന്മാരിൽ ഇതിന്റെ സിംറ്റംസ് കാണിക്കാൻ തുടങ്ങും. നമ്മുടെ ആഹാരക്രമത്തിൽ ഉള്ള വ്യത്യാസം തന്നെയാണ് ഇങ്ങനെയൊരു പ്രശ്നം ഉണ്ടാകാനുള്ള യഥാർത്ഥ കാരണം. ശരീരത്തിൽ വേദന, ജോയിൻ പെയിനുകൾ, കാലുകൾക്ക് നിലത്തു വയ്ക്കാൻ കഴിയാത്ത അത്രയേറേ വേദന എന്നിവയെല്ലാം ഇതിന്റെ ഭാഗമായി ഉണ്ടാകുന്നു. ഇങ്ങനെ ഇതിന്റെ ബുദ്ധിമുട്ടുകൾ അനുഭവപ്പെടുമ്പോൾ യൂറിക്കാസിഡ് ടെസ്റ്റ് ചെയ്തു നോക്കുകയും ഇത് 7.00 ലേക്ക് എത്തിയിട്ടുണ്ട് എന്നുമാണെങ്കിൽ ഇതിനനുസൃതമായ ഭക്ഷണക്രമം നമ്മൾ ശ്രദ്ധിക്കേണ്ടതാണ്. ഭക്ഷണത്തിൽ നിന്നും പ്യൂരിൻ കണ്ടന്റ് അടങ്ങിയ ഒഴിവാക്കുകയാണ് ആദ്യം ചെയ്യേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *