പലപ്പോഴും നമ്മൾ നേരിട്ട് അനുഭവിച്ചിട്ടുള്ള ഒരു കാര്യമാണ് ചില ആളുകൾ എന്തെങ്കിലും പറഞ്ഞാൽ അത് അതേപടി സംഭവിക്കുന്ന അവസ്ഥ. മിക്ക സന്ദർഭങ്ങളിലും ഇത് ദോഷമാണ് ചെയ്യാറ് എങ്കിലും ചിലപ്പോൾ എങ്കിലും ഇത് നല്ല രീതിയിലേക്ക് മാറാറുണ്ട്. ഏത് കാര്യത്തെക്കുറിച്ച് ഇവർ പറഞ്ഞാലും അത് അതേപടി സംഭവിക്കുന്നു. ഇത്തരത്തിൽ പറയുന്നത് തെറ്റായിട്ടുള്ള ആളുകൾ നമ്മൾ കാണുമ്പോൾ തന്നെ മാറി പോകാറുണ്ട്. അവരുടെ കണ്ണിൽ പെട്ടാൽ അവരെ എന്തെങ്കിലും പറഞ്ഞാൽ അത് പോലെ നടക്കുമോ എന്ന് ഭയം കൊണ്ടാണ് നമ്മൾ മാറിപ്പോകുന്നത്. ഒരു വ്യക്തിയുടെ രണ്ടാം ഭാവത്തിൽ ഗുളികം വരുമ്പോഴാണ് ആ വ്യക്തി പറയുന്നത് അതുപോലെ തന്നെ നടക്കുന്നത്. ജ്യോതിഷ പ്രകാരം 27 നാളുകളാണ് ഉള്ളത്.
ഇതിൽ അഞ്ച് നാളുകൾക്കാണ് ജന്മനാ തന്നെ നക്ഷത്ര ഗുണമായി നാവിൽ ഗുളികൻ ഉണ്ടാകുന്നത്. ഈ കൂട്ടത്തിൽ പെട്ട ആദ്യത്തെ നാളാണ് തിരുവാതിര നക്ഷത്രം. തിരുവാതിര നക്ഷത്രത്തിൽ പെട്ടവർ അവരുടെ ജന്മനാ തന്നെ നക്ഷത്രത്തിൽ ഉൾപ്പെട്ടിട്ടുള്ള പല സവിശേഷ ഗുണങ്ങളും ഉണ്ട്. അവയിൽ ഒന്നാണ് ഈ നാവിൽ ഗുളികൻ ഉള്ളതും. ആയില്യം, പുണർതം എന്നീ നക്ഷത്രക്കാരുടെ കാര്യവും തിരിച്ചല്ല. മിക്കപ്പോഴും ദോഷങ്ങൾക്കാണ് ഇത് കാരണമാകാറുള്ളത്. ഭരണി നക്ഷത്രത്തിൽ പെട്ട ആളുകളും വായ എടുത്തുവച്ചാൽ അത് അച്ചിട്ടാണ്. പലപ്പോഴും ഇത് ഈ നാളുകാരുടെ പ്രത്യേകതയാണ്. അല്ലാതെ അവർ മനപ്പൂർവ്വം വിചാരിച്ചുകൊണ്ട് ചെയ്യുന്ന കാര്യമല്ല. അതുകൊണ്ടുതന്നെ ഇത്തരക്കാർ ഇങ്ങനെ ഒരു കാര്യത്തെക്കുറിച്ച് സംസാരിക്കുമ്പോൾ പലവട്ടം ചിന്തിക്കേണ്ടതാണ്.