വീട്ടുമുറ്റത്ത് ഒരു പച്ചമുളക് ചെരിയെങ്കിലും വെക്കാത്തവർ ആയിട്ട് ആരെങ്കിലും ഉണ്ടോ. വീട്ടിലുള്ള മുളക് എന്നും ഒരെണ്ണം കീറി കറികളിലും മറ്റുമിട്ടാൽ ഒരുപാട് സന്തോഷം നമുക്ക് ലഭിക്കാറുണ്ട്. അതുപോലെ കടകളിൽ നിന്നും മേടിക്കുന്ന മുളകിന്റെ ടെയ്സ്റ്റിൽ നിന്നും ഇത് ഒരുപാട് വ്യത്യാസവും ഉണ്ട്. ഇത്തരത്തിൽ നമ്മൾ മുളക് ലഭിക്കുന്നതിനായി ചെടികൾ നടാറുണ്ടെങ്കിലും പലപ്പോഴും ഇതിന് കുരുടിപ്പോ അല്ലെങ്കിൽ മഞ്ഞളിപ്പോ പോലുള്ള കീടബാധകൾ വന്ന് ചെടി നല്ലപോലെ വളരാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. ഇങ്ങനെ മുളക് ചെടിയെ ബാധിക്കുന്ന കീടബാധകളെയും കുരുടിപ്പും അകറ്റാൻ വേണ്ടി നമുക്ക് വീട്ടിൽ തന്നെ ഒരു ചിലവും ഇല്ലാതെ ഉപയോഗിക്കാവുന്ന ഒരു കീടനാശിനിയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
ഈ കീടനാശിനി ഉണ്ടാക്കുന്നതിനായി നമ്മൾ വീട്ടിൽ ചോറ് വെച്ച് ബാക്കിവരുന്ന കഞ്ഞി വെള്ളം മാത്രം മതി. അതിലേക്ക് രണ്ടോ മൂന്നോ ഡ്രോപ്പ് ഡിഷ് വാഷ് ഉപയോഗിക്കാം. രണ്ടോ മൂന്നോ ദിവസം എടുത്തുവച്ച പുളിച്ച കഞ്ഞിവെള്ളവും അതിലേക്ക് ഒരു സ്പൂണിനോട് അടുത്ത് ഡിഷ് വാഷും കൂടി നല്ലപോലെ മിക്സ് ചെയ്യുക. ഇതിലേക്ക് രണ്ട് കപ്പ് പച്ചവെള്ളവും മിക്സ് ചെയ്ത് ഡയല്യൂട്ട് ചെയ്യാം. ഇപ്പോൾ ഇത് നല്ല ഒരു കീടനാശിനിയായി. ഇനി ഇത് മുളക് ചെടിയും അതുപോലെ മറ്റു ചെടികളിലും നേരിട്ട്, തണ്ടിലും ഇലകളിലും എല്ലാം സ്പ്രേ ചെയ്തു കൊടുക്കാം. ഇടയ്ക്കിടയ്ക്ക് ഇങ്ങനെ ചെയ്തു കൊടുക്കുന്നതുമൂലം നല്ലപോലെ മുളക് ഉണ്ടായി കിട്ടുന്നു. ഇത്തരത്തിൽ മുളകിന് മാത്രമല്ല, ഓരോ ചെടിക്കും ആവശ്യമായ സംരക്ഷണം നമ്മൾ കൊടുക്കണം എങ്കിൽ മാത്രമാണ് അവ നല്ല രീതിയിൽ കായ്ക്കുന്നുള്ളൂ.