വണ്ണം കുറയ്ക്കാൻ മാത്രമല്ല കൂട്ടാനും വഴിയുണ്ട്. മെലിഞ്ഞ ശരീരം തടിച്ചു കൊഴുക്കും ഇങ്ങനെ ചെയ്താൽ.

നമ്മൾ എപ്പോഴും കേൾക്കുന്നത് വണ്ണം കുറയ്ക്കാൻ എന്താ വഴി എന്ന് അന്വേഷിച്ച് നടക്കുന്ന ആളുകളുടെ പരാതിയാണ്. എന്നാൽ വണ്ണം കൂട്ടാൻ അന്വേഷിക്കുന്ന ആളുകളുമുണ്ട് അവരെ നമ്മൾ പലപ്പോഴും കാണാതെ പോകുന്നു. ശരീരം മെലിഞ്ഞ് വണ്ണം കുറഞ്ഞ ആളുകൾ അതുകൊണ്ട് ഒരുപാട് മാനസിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട്. എങ്ങനെയെങ്കിലും അൽപ്പം വണ്ണം വയ്ക്കാൻ വേണ്ടി പല സൂത്രവിദ്യകളും അവർ ഉപയോഗിച്ചിട്ടുണ്ടാവും. ഒരുപാട് ഭക്ഷണം വലിച്ചുവാരി കഴിച്ചിട്ട് പോലും വണ്ണം വയ്ക്കാതെ വിഷമത്തോടെ അവർ പരാജയപ്പെട്ടിട്ടുണ്ടാകും. ശരീരത്തിലുള്ള മറ്റേതെങ്കിലും രോഗാവസ്ഥ കൊണ്ടായിരിക്കാം ചിലപ്പോൾ ശരീരം ഇങ്ങനെ വല്ലാതെ വലിയുന്നത്. ഇത് തിരിച്ചറിയുകയാണ് ആദ്യം ചെയ്യേണ്ടത്, എന്നിട്ട് അതിന്റെ ചികിത്സ ചെയ്തതിന് ശേഷം ശരീരം വണ്ണം വയ്ക്കുന്നതിനുള്ള വഴികൾ ചെയ്യാം. അനീമിയ, കൊക്കപ്പുഴു, ഷുഗർ, മൂലക്കുരു, റ്റി.

ബി പോലുള്ള രോഗങ്ങൾ എന്നിങ്ങനെ പലതരത്തിലും ശരീരം മെലിയുന്ന തന്നെ കാരണങ്ങൾ ഉണ്ടായിരിക്കും. സ്ട്രെസ്സ് കൂടുതലുള്ളവരിലും ഇത്തരത്തിൽ ശരീരം മെലിയുന്ന അവസ്ഥ കാണാറുണ്ട്. വിശപ്പ് തീരെയില്ലാത്ത ആളുകൾ ആണെങ്കിൽ ഇതിനുള്ള മരുന്നുകൾ ഇന്ന് ലഭ്യമാണ് അത് കഴിച്ചത് ശേഷം ഭക്ഷണം കഴിക്കുക അപ്പോൾ നല്ലപോലെ ഭക്ഷണം കഴിക്കാൻ സാധിക്കും. അതുപോലെ പ്രോട്ടീൻ കൂടുതൽ അടങ്ങിയ ഭക്ഷണങ്ങൾ എപ്പോഴും കഴിക്കാൻ ശ്രദ്ധിക്കുക. എപ്പോഴും ആഹാരത്തിനു മുൻപ് വെള്ളം കുടിക്കാതെ ആഹാരത്തിന് ശേഷം വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക. ഇങ്ങനെയുള്ള കാര്യങ്ങൾ ശ്രദ്ധിച്ചാൽ തന്നെ ശരീരം ക്ഷീണിച്ചിരിക്കുന്നവർക്ക് അതിൽ നിന്നും തടിച്ച ഒരു ശരീരം ലഭിക്കുന്നതിന് സാധ്യമാകും.

Leave a Reply

Your email address will not be published. Required fields are marked *