ദഹന സംബന്ധമായ പലതരം രോഗങ്ങളും നമുക്ക് ഉണ്ടാകാറുണ്ട്. അതുപോലെതന്നെ ഉണ്ടാകുന്ന ചില രോഗങ്ങൾ ആണ് ഫിസ്റ്റുല, ഫിഷർ, മലബന്ധം എന്നിവയെല്ലാം ഇതിൽ പ്രധാനപ്പെട്ട ഒരു രോഗമാണ് ഫിസ്റ്റുല. ഫിസ്റ്റുല എന്നത് നമ്മുടെ മലദ്വാരത്തിൽ ഒരു തുരങ്കം പോലെയാണ് കാണപ്പെടുന്നത് അതിന്റെ ഒരു ഓപ്പണിങ് മലദ്വാരത്തിലും മറ്റൊരു ഓപ്പണിങ് എന്ന് പറയുന്നത് നമ്മുടെ തൊലിപ്പുറമേ ആയിരിക്കും. ഇതുവഴി വയറ്റിൽ നിന്നും പോകുന്ന സമയത്ത് തൊലിപ്പുറമേയുള്ള ഓപ്പണിങ്ങിലേക്ക് ഇതിന്റെ എന്തെങ്കിലും അംശം കടക്കുമ്പോൾ ഇത് അവിടെ പഴുപ്പ് ഉണ്ടാക്കുകയും ഈ തൊലിപ്പുറമേയുള്ള ദ്വാരത്തിലൂടെ ചെലവും എല്ലാം ഒലിക്കുകയും ചെയ്യുന്നു. ഈ അവസ്ഥയെ ഫിസ്റ്റുല എന്നാണ് പറയുന്നത്. ഇത് ഉണ്ടാകുന്നതിന്റെ കാരണം മലദ്വാരം ഡ്രൈ ആകുന്ന അവസ്ഥ ഉണ്ടാകുമ്പോഴാണ്. മലദ്വാരത്തിനോട് ചേർന്ന് ഒരു ദ്രാവകം ഉല്പാദിപ്പിക്കപ്പെടുന്നുണ്ട്.
ഇത് മലദ്വാരം ഡ്രൈ ആകാതിരിക്കാൻ സഹായിക്കുന്ന ഒന്നാണ്. ചില പ്രത്യേക സാഹചര്യങ്ങളിൽ ഈ ദ്രാവകം ഉൽപ്പാദിപ്പിക്കപ്പെടാതെ വരുമ്പോൾ മലദ്വാരത്തിനോട് ചേർന്ന് തൊലിപ്പുറമേ ഇത്തരത്തിലുള്ള ഫിസ്റ്റുല പോലുള്ളവ ഉണ്ടാകുന്നു. മലദ്വാരത്തിനോട് ചേർന്ന് പഴുപ്പ് ഉണ്ടാകുമ്പോൾ ഇത് വളരെയധികം വേദനാജനകമാണ്. ഇത് ഒരു ഡോക്ടറെ കാണിച്ചു സർജറിയിലൂടെ നീക്കം ചെയ്യാവുന്നതാണ്. മൂലക്കുരു, മലാശയ ക്യാൻസർ എന്നിവയോടൊപ്പം ഒക്കെ ഈ ഫിസ്റ്റുലയും കണ്ടു വരാറുണ്ട്. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ നല്ലപോലെ ശ്രദ്ധ പുലർത്തുകയും, ഒപ്പം ശരീരം വൃത്തിയായി സൂക്ഷിക്കുകയും ചെയ്യുന്നതിലൂടെ ഇത്തരം രോഗാവസ്ഥ വരുന്നത് തടയാൻ ഒരു പരിധിവരെ സാധിക്കും. അതുപോലെതന്നെ ഇത്തരത്തിലുള്ള ചെറിയ ആസ്വസ്ഥതകൾ കാണുമ്പോഴേ ഒരു ഡോക്ടറെ കണ്ട് രോഗം നിർണയിക്കുക.