ഒരുപാട് ആളുകൾ പ്രയാസപ്പെടുന്ന ഒരു കാര്യമാണ് കടബാധ്യതയും, അതുപോലെ വീട്ടിൽ എത്ര പണം ഉണ്ടെങ്കിലും ഏതെങ്കിലും അനാവശ്യമായ കാരണങ്ങൾ കൊണ്ട് ഇത് ചെലവായി പോകുന്ന ഒരു അവസ്ഥയും. നമ്മൾ എന്തൊക്കെ കരുതി പണം കൂട്ടി വെച്ചിരുന്നാൽ കൂടിയും, ഏതെങ്കിലും അകാരണമായ കാര്യങ്ങൾ കൊണ്ട് ഈ പണം ചെലവായി പോകുന്നു എന്നത് വളരെ വിഷമകരമായ കാര്യമാണ്. വീട്ടിൽ ലക്ഷ്മി ദേവി സാന്നിധ്യം ഉണ്ടെങ്കിൽ ആണ് ധനവരവും, ധന സൂക്ഷ്മതയും നമ്മുടെ വീട്ടിൽ ഉണ്ടാകു എന്നത് നമ്മൾ ആദ്യമേ മനസ്സിലാക്കിയിരിക്കണം. സമുദ്രത്തിൽ നിന്നും ലഭിക്കുന്ന എല്ലാ വസ്തുക്കളിലും ലക്ഷ്മിദേവി സാന്നിധ്യം ഉണ്ട് എന്നാണ് ഐതിഹ്യം. അത് ചിലപ്പോൾ ചിപ്പിയോ, മുത്തോ, ഉപ്പോ എന്തുവേണമെങ്കിലും ആകാം.അതിനാൽ തന്നെ വീട്ടിൽ സാമ്പത്തികമായി എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ട് എന്നുണ്ടെങ്കിൽ ഇതിനെ പരിഹാരമായി നമുക്ക് ഉപ്പ് തന്നെ പ്രയോഗിക്കാം.
ഇതിൽ തന്നെ കല്ലുപ്പാണ് ഏറ്റവും ഉത്തമം. ഒരു ബൗള് നിറയെ കല്ലുപ്പ് എടുത്ത് അതിന്റെ മുകൾഭാഗത്ത്, 7 ഗ്രാമ്പു വെച്ച് വിഷ്ണു ഭഗവാനോട് ഓം നമോ ഭഗവതെ വാസുദേവായ, ഓം നമോ നാരായണ എന്ന് പ്രാർത്ഥിച്ചു കൊണ്ടിരിക്കുക. ഈ നാരായണ മന്ത്രം മൂന്നുതവണയെങ്കിലും പ്രാർത്ഥിച്ചതിനു ശേഷം, വീട്ടിലെ ഓരോ മുറിയിലും ഈ പാത്രം കൊണ്ടുപോയി മൂന്നുതവണയെങ്കിലും ഉഴിഞ്ഞു ഇടുക. ഇങ്ങനെ ചെയ്യുന്നത് വീട്ടിലെ കടബാധ്യത മാറുന്നതിനും ധനവരവ് കൂടുന്നതിനും സഹായിക്കുന്നു. അതുപോലെതന്നെ ലക്ഷ്മി ദേവി സാന്നിധ്യത്തിന് വേണ്ടി നിത്യവും പ്രാർത്ഥനയിലും ആയിരിക്കണം. ഇതുവഴി വീട്ടിൽ അത്ഭുതകരമായ മാറ്റങ്ങൾ സംഭവിക്കും.