പപ്പായ എളുപ്പം കായ്ക്കുന്നതിനും കീടബാധ മാറ്റുന്നതിനും.

പപ്പായ മരം എല്ലാ വീടുകളിലും ആദ്യകാലങ്ങളിൽ ഉണ്ടായിരുന്ന ഒന്നാണ്. എന്നാൽ ഇന്ന് ഇത് കുറഞ്ഞുവരുന്ന അവസ്ഥയാണ് കാണുന്നത്. എങ്കിലും ഇപ്പോൾ മാർക്കറ്റിൽ അല്ലെങ്കിൽ ഫ്രൂട്ട്സ് കടകളിൽ ഇത് അമിതമായി കണ്ടുവരുന്നുണ്ട്. അന്യനാടുകളിൽ നിന്നും വരുന്ന പപ്പായയാണ് കൂടുതലും ഇപ്പോൾ നമ്മുടെ കേരളത്തിൽ വിൽക്കപ്പെടുന്നത്. ഇതിന്റെ കാരണം പപ്പായ മരത്തിന് വരുന്ന മഞ്ഞളിപ്പ് കീടബാധ എന്നിവയൊക്കെയാണ്. ഇത്തരത്തിലുള്ള കീടബാധകളെ അകറ്റുന്നതിനും പപ്പായ മരം ഏറ്റവും വേഗത്തിൽ കായ്ക്കുന്നതിനും ഒരു എളുപ്പവഴിയുണ്ട്. വയറിനു വരുന്ന ശോധനക്കുറവ് മുതൽ ക്യാൻസറിനു പോലും മരുന്നായി ഓമക്കായ അല്ലെങ്കിൽ പപ്പായ ഇന്ന് ഉപയോഗിക്കുന്നുണ്ട്. എളുപ്പത്തിൽ കായ്ക്കുന്ന ഒരു മരമാണ് പപ്പായ മരം. എന്നിരുന്നാലും കൂടിയും ഇതിനും ചെറിയ രീതിയിൽ എങ്കിലും നമ്മൾ ശ്രദ്ധ കൊടുക്കേണ്ടതും ആവശ്യമാണ്.

പപ്പായ മരം വെക്കുമ്പോൾ ഒരടിയെങ്കിലും താഴ്ചയിൽ കുഴിച്ചിടാൻ ശ്രദ്ധിക്കണം. പിന്നെ ശ്രദ്ധിക്കേണ്ട കാര്യം ഇത് നല്ല സൂര്യപ്രകാശം ഉള്ള സ്ഥലം ആയിരിക്കണം എന്നതുമാണ്. നല്ല നീർവാഴ്ചയുള്ള സ്ഥലമാണെങ്കിൽ ഉത്തമം. വേനൽക്കാലത്ത് ഇതിനെ നല്ലപോലെ വെള്ളം ഒഴിച്ച് കൊടുക്കാനും ശ്രദ്ധിക്കണം. പപ്പായ കുഴിച്ചിടുമ്പോൾ അല്പം ഡോളോ മേറ്റും എല്ലുപൊടിയും വേപ്പിൻ പിണ്ണാക്കും ചാണകപ്പൊടിയും ഇട്ടതിനുശേഷം അതിനു മുകളിൽ ഇതിലേക്ക് കുഴിച്ചിടുകയും ഒരു മാസം കഴിയുമ്പോൾ ഇതിന് എപ്സം സോൾട്ട് കൊണ്ട് സ്പ്രേ ചെയ്തു കൊടുക്കുകയും ചെയ്യാം. രണ്ടര മാസമാകുമ്പോൾ വീണ്ടും ഇതിന്റെ ചുവടെ മണ്ണ് അല്പം നീക്കി ഇതിലേക്ക് ഡോളോമിറ്റ് ഇട്ടു കൊടുക്കാം. ഇത്രയൊക്കെ തന്നെ ശ്രദ്ധിച്ചാൽ കൂടിയും ഓമക്കായ നല്ലപോലെ ഉണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *