സ്ത്രീകളിൽ ഇന്ന് കോമൺ ആയി കണ്ടുവരുന്ന പ്രശ്നമാണ് പിസിഒഡി അഥവാ പിസിഒഎസ്. ഗർഭാശയത്തിൽ അഥവാ അണ്ഡാശയത്തിൽ ഉണ്ടാകുന്ന ചെറിയ കുരുക്കൾ പോലെയുള്ള തടിപ്പുകൾ ആണ് ഇവ. ഇത് ഉണ്ടാകുന്നതുമൂലം ആർത്തവസംബന്ധമായ പ്രശ്നങ്ങളും ഗർഭധാരണത്തിനുള്ള പ്രശ്നങ്ങളും ഉണ്ടാകുന്നു. ഇൻഫെർട്ടിലിറ്റി ഉണ്ടാകാനുള്ള ഒരു പ്രധാന കാരണമാണ് പിസിഒഡി. ഇത്തരത്തിൽ പിസിഒഡി ഉള്ള ചില ആളുകളെ നമുക്ക് നേരിൽ കാണുമ്പോൾ തന്നെ മനസ്സിലാകും. കാരണം ഇവരുടെ മുഖത്ത് രോമവളർച്ച കൂടുതലോ അല്ലെങ്കിൽ കുരുക്കൾ അധികമായുള്ള അവസ്ഥയൊക്കെ കാണാം. ചിലർക്ക് ആർത്തവം വൈകുന്നതിനെ സംബന്ധിച്ച് എന്തെങ്കിലും സ്കാൻ ചെയ്യുമ്പോൾ ആയിരിക്കും ഈ പിസിഒഡി എന്നെ കണ്ടീഷൻ കണ്ടെത്തുന്നത്.
പിസിഒഡി എന്ന പ്രശ്നമുള്ള ആളുകളോട് മിക്കവാറും ഡോക്ടർസ് പറയുന്ന ഒരു പരിഹാരമാർഗമായി ഏറ്റവും ആദ്യം പറയുന്നത് വ്യായാമം ചെയ്യുക എന്നതാണ്. തടി കുറയ്ക്കുക, വ്യായാമം ചെയ്യുക, ഭക്ഷണം നിയന്ത്രിക്കുക എന്നതാണ് ഇതിന് ചെയ്യാവുന്ന ഏറ്റവും വലിയ പ്രതിവിധി. ചില ആളുകൾക്ക് പിസിഒഡി കണ്ടീഷൻ ഉണ്ടെങ്കിലും കൂടിയും ഇത് വേറെ ഒരു തരത്തിലും ബാധിക്കുന്ന ഒന്നുമില്ല. ഇത്തരം കണ്ടീഷനിൽ മിക്കപ്പോഴും മരുന്നായി നൽകുന്നത് മെറ്റ്ഫോമിൽ പോലുള്ളവയാണ്. ലാപ്ട്രോസ്കോപ്പിക് പിസിഒ പങ്ച്ചിങ് എന്ന ഒരു ട്രീറ്റ്മെന്റ് ആണ് ഇതിന് പ്രധാനമായും നിലനിൽക്കുന്നത്. പി സി ഒ എസ് ഭാവിയിൽ ക്യാൻസർ പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകുമോ എന്ന് സംശയിക്കുന്ന ആളുകളുമുണ്ട്, എന്നാൽ ഇത് തീർത്തും തെറ്റായ ധാരണയാണ്. നല്ല ജീവിതരീതിയും വ്യായാമവും കൊണ്ട് തന്നെയാണ് ഇത്തരം കണ്ടിഷനുകൾ എല്ലാം നമുക്ക് അകറ്റാൻ സാധിക്കുന്നുള്ളൂ.