ആർത്തവ സമയത്ത് ഉണ്ടാകുന്ന വേദന പൂർണമായും ഒഴിവാക്കാൻ ചെയ്യേണ്ടത്.

ആർത്തവ സമയത്ത് ശരീരത്തിൽ ഉണ്ടാകുന്ന വേദന കൊണ്ട് ബുദ്ധിമുട്ടുന്ന പല സ്ത്രീകളെയും കണ്ടിട്ടുണ്ട്. ചിലർക്ക് ആർത്തവ സമയത്ത് ഇത്തരം വേദന വരുന്നതും പനി, ശർദി എന്നിവയെല്ലാം ഉണ്ടാവുന്ന സ്ത്രീകളും ഉണ്ട്. ബുദ്ധിമുട്ടുകൊണ്ട് പല ആവശ്യങ്ങളും അവർക്ക് മാറ്റിവയ്ക്കേണ്ടതായി വരാറുണ്ട്. വിവാഹസമയത്ത് പോലും ഇത്തരം ബുദ്ധിമുട്ടുകൾ കൊണ്ട് പ്രയാസപ്പെടുന്ന സ്ത്രീകളുണ്ട്. പല സ്ത്രീകളും വിവാഹ സമയത്ത് ഇത്തരം സാഹചര്യങ്ങൾ മാറ്റിവയ്ക്കുന്നതിനായി ഡോക്ടർസിനെ ചെന്ന് കാണാറുണ്ട്. വിവാഹത്തിനുമുൻപ് വിവാഹത്തിന് ശേഷമോ ആയി ഈ ദിവസങ്ങൾ മാറ്റിവയ്ക്കാൻ ശ്രമിക്കാറുണ്ട്. ഇതിനായി മരുന്നുകൾ കഴിക്കുന്നതിനും ഇവർ തയ്യാറാണ്. നൂറിൽ 95% ആളുകൾക്കും ആർത്തവ സമയത്ത് അടിവയർ വേദന ഉണ്ടാകാറുണ്ട്. ആർത്തവ സമയത്ത് ഗർഭപാത്രത്തിന്റെ പേശികൾ ചുരുങ്ങുമ്പോൾ ആണ് കൂടുതലും വേദന അനുഭവപ്പെടാറുള്ളത്.

ആർത്തവ സമയത്ത് ഒരുപാട് വെള്ളം കുടിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അതുപോലെ തന്നെ വറുത്തതും പൊരിച്ചതും ബേക്കറി പലഹാരങ്ങളും എല്ലാം ഒഴിവാക്കുകയും, പകരം മുളപ്പിച്ച പയർ പച്ചക്കറികൾ ഇലക്കറികൾ എന്നിവ കഴിക്കാവുന്നതാണ്. മധുരക്കിഴങ്ങ് പോലെയുള്ള കിഴങ്ങ് വർഗ്ഗങ്ങളും പച്ചക്കായ കൊണ്ടുള്ള കറികളും എല്ലാം കഴിക്കുന്നത് നല്ലതാണ്. ഇങ്ങനെയെല്ലാം ശ്രദ്ധിച്ചതിന് രണ്ടോ മൂന്നോ ദിവസം ശേഷമാണ് ആർത്തവം ഉണ്ടാകുന്നത് എന്നുണ്ടെങ്കിൽ വേദന വളരെ കുറവായിരിക്കും. ദിവസവും ഉറങ്ങുന്നതിന് മുൻപ് കാൽസ്യം ഗുളികകൾ കഴിക്കുന്നത് ഈ വേദന കുറയ്ക്കുന്നതിന് സഹായിക്കുന്ന ഒരു സപ്ലിമെന്റ് ആണ്. അതുപോലെ തന്നെ ദിവസവും ഒരു ടീസ്പൂൺ നെയ്യ് ഒരു ഗ്ലാസ് പാലിൽ കലക്കി കുടിക്കുന്നതും വേദന കുറയ്ക്കാൻ സഹായിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *