എല്ലാ ആളുകൾക്കും ഓരോ ആഗ്രഹങ്ങൾ ഉണ്ടായിരിക്കും. എന്നാൽ ഇതൊന്നും പലപ്പോഴും നിറവേറാതെ വരുമ്പോൾ ഒരുപാട് വിഷമവും അനുഭവപ്പെടാറുണ്ട്. ഇത്തരത്തിൽ നാം ഒരുപാട് ആഗ്രഹിച്ച സ്വപ്നം കണ്ട ചില കാര്യങ്ങൾ നിഷ്ഫലം ആകാതെ എപ്പോഴും സഫലമായി ലഭിക്കുന്നതിന് നമുക്ക് അമ്പലങ്ങളിൽ പോയി ചെയ്യാവുന്ന ചെറിയ ഒരു വഴിപാട് ഉണ്ട്. ഒരുപാട് പണം ഒന്നും മുടക്കാതെ ചെറിയ ഒരു പണമിയുടെ പാട് വഴി നമ്മുടെ ആഗ്രഹം സഫലമാക്കാൻ സാധിക്കും. ഇത്തരത്തിൽ നമ്മുടെ ആഗ്രഹസഫലീകരണത്തിനായി അടുത്തുള്ള ദേവീക്ഷേത്രത്തിൽ പോയി നാലു ദിവസമെങ്കിലും അടുപ്പിച്ച് ഇത് ചെയ്യേണ്ടതാണ്. ഇത് ലക്ഷ്മി ദേവി ക്ഷേത്രമോ അല്ലെങ്കിൽ ഭദ്രകാളി ക്ഷേത്രവും ആകുന്നത്കൊണ്ട് പ്രശ്നമില്ല. എന്നാൽ ഇതിന് തുടർച്ച ഉണ്ടാവണം എന്നതാണ് പ്രധാന കാര്യം.
ഏതെങ്കിലും കാരണവശാൽ ഇത് തുടർച്ചയായി ചെയ്യാനാകാതെ ആട്ടുണ്ടെങ്കിൽ അന്ന് കുടുംബത്തിലെ മറ്റാരെയെങ്കിലും ഇതിനായി നിയോഗിക്കാവുന്നതാണ്. അടുത്തുള്ള ദുർഗ്ഗാദേവി ക്ഷേത്രത്തിലെ അല്ലെങ്കിൽ ഭദ്ര ക്ഷേത്രത്തിലോ ചെന്ന് ദേവിക്ക് ഒരു മാല സമർപ്പിക്കുന്നതാണ് ആദ്യമായി ചെയ്യേണ്ടത്. ഇത് തുടർച്ചയായി നാലുദിവസം ചെയ്യേണ്ടതാണ്. ആക്ഷേത്രത്തിൽ ഏതു മാലയാണോ ദേവിക്ക് സമർപ്പിക്കാറുള്ളത് അത് സമർപ്പിക്കാം അല്ലെങ്കിൽ ചുവന്ന നിറത്തിലുള്ള പൂക്കളോട് കൂടിയ മാല സമർപ്പിക്കുക. മാല സമർപ്പിച്ച് നല്ലപോലെ എന്നും പ്രാർത്ഥിക്കുക. അതിനുശേഷം നാലാമത്തെ ദിവസം ഭാഗ്യസൂക്ത പുഷ്പാഞ്ജലി കൂടി കഴിക്കുക. ഇത്രയും ചെയ്യുന്നത് വഴി നിങ്ങൾക്ക് നിങ്ങൾ ആഗ്രഹിച്ച കാര്യം, മനസ്സിൽ വിചാരിച്ച കാര്യം ഏറ്റവും ഉത്തമമായി തന്നെ നടന്നു കിട്ടും. ഇതുവഴി നിങ്ങളോട് കൂടി ഈശ്വരാനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കുകയും ചെയ്യും.