നമ്മുടെ വീട്ടിലൊക്കെ നാം വളർത്തുന്ന ഒരു ചെടിയായിരിക്കും പാഷൻ ഫ്രൂട്ട്. ഇതിന്റെ കായ് എല്ലാവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്നുമില്ല. എങ്കിലും ജ്യൂസ് അടിക്കുന്നതിന് വളരെ നല്ല ഒരു ഫ്രൂട്ട് ആണ് ഇത്. എന്നാൽ പലപ്പോഴും കാണുന്നത് ഇത് നല്ലപോലെ തഴച്ചു വളരുകയും, എന്നാൽ കൂടിയും പൂക്കൾ ഉണ്ടാവുകയും പിന്നീട് ഈ പൂക്കൾ നശിച്ചു പോകുന്ന അവസ്ഥയും കാണുന്നുണ്ട്. ഒന്നോ രണ്ടോ കായ് മാത്രം ഉണ്ടാക്കി നശിച്ചുപോകുന്ന ശരികളും കാണാറുണ്ട്. എന്നാൽ ഉണ്ടാകുന്ന ഇത്തരം പ്രശ്നങ്ങൾ എല്ലാം പരിഹരിക്കാൻ നമ്മുടെ വീട്ടിൽ തന്നെ അടുക്കളയിൽ നാം സ്ഥിരമായി ഉപയോഗിക്കുന്ന ഒരു വസ്തു സഹായിക്കുന്നുണ്ട്. കായം അല്ലെങ്കിൽ കായപ്പൊടിയാണ് ഇതിന് നമ്മെ സഹായിക്കുന്ന ഘടകം. കായപ്പൊടി ആണെങ്കിൽ കാൽ ടീസ്പൂൺ കായപ്പൊടി ഒരു ലിറ്റർ വെള്ളത്തിൽ ഒരു മണിക്കൂർ ഇട്ടുവച്ചതിനുശേഷം ഒരു സ്പ്രേ ബോട്ടിലിൽ ആക്കി പാഷൻ ഫ്രൂട്ടിന്റെ ഇലകളിലും തണ്ടിലും നന്നായി സ്പ്രേ ചെയ്തു കൊടുക്കാം.
കായം ആണെങ്കിൽ ഒരു ചെറിയ കഷണം കായം എടുത്തു കൊണ്ട് ഇങ്ങനെ ചെയ്യാം. ഇത് ചെയ്യുന്നത് ഇലകളിലും പൂക്കളിലും വരുന്ന കീടങ്ങളെ നശിപ്പിക്കുന്നതിനും, നല്ലപോലെ കായിഫലം ഉണ്ടാകുന്നതിനും സഹായിക്കുന്നു. അതുപോലെതന്നെ മണ്ണിൽ നമുക്ക് ചെയ്യാവുന്ന ഒരു മാർഗമാണ് ഉലുവ കൊണ്ട് ഉലുവ ഒരു ദിവസം മുഴുവൻ വെള്ളത്തിൽ ഇട്ടുവച്ച് കുതിർത്തി, ഉലുവയും വെള്ളവും മണ്ണിൽ ഇട്ടുകൊടുത്ത് മൂടി ഇടാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നതുകൊണ്ട് മണ്ണിൽ നിന്നും വരുന്ന കീടങ്ങളെ നശിപ്പിക്കാൻ സഹായിക്കുകയും, ചെടി നല്ലപോലെ തഴച്ചു വളരുന്നതിന് ഉപകാരപ്രദം ആവുകയും ചെയ്യുന്നു.