നാം ദിവസവും കുളിക്കുന്ന ആളുകൾ ആയിരിക്കും. എന്നാൽ കുളിക്കുന്ന സമയത്ത് നാം പലപ്പോഴും ശരിയായ രീതിയിൽ ആയിരിക്കില്ല കുളിക്കുന്നത്. അതുകൊണ്ട് തന്നെ ശരീരത്തിന് വൃത്തിയാക്കാതെ വരുന്നതിനോടൊപ്പം തന്നെ പല രീതിയിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാകാറുണ്ട്. ഇവ നാം ശ്രദ്ധിക്കാതെ പോകുന്നു. കുളിക്കുന്ന സമയത്ത് ഏറ്റവും ആദ്യമായി ശ്രദ്ധിക്കേണ്ടത് ശരീരത്തിൽ നല്ലപോലെ എണ്ണ പുരട്ടുക എന്നുള്ളതാണ്. തല മറന്ന് എണ്ണ തേക്കരുതെന്ന് മുൻപുള്ളവർ പറയും. എന്നാൽ തല മറന്നാലും ശരീരം മറന്ന് എണ്ണ തേക്കരുത്. ശരീരത്തിൽ നല്ലപോലെ എണ്ണമയം വേണ്ടതാണ്, തലയിൽ അല്പം കുറഞ്ഞാലും അത് ബാധിക്കുന്നില്ല. തലയിൽ നാം കാണുന്ന മുടി എന്ന് പറയുന്നുണ്ട് നമ്മുടെ ശരീരത്തിന് പുറത്തേക്ക് തള്ളി വരുന്ന ഡെഡ് സെൽസ് ആണ്. ഇതിന് പുറത്തുനിന്നും എണ്ണ പുരട്ടി കൊടുത്തതുകൊണ്ട് പ്രത്യേകിച്ച് ഉപകാരമൊന്നുമില്ല.
തലയിലെ ബ്ലഡ് സർക്കുലേഷൻ കൂട്ടാം എന്ന് മാത്രമാണ് ഇതിന്റെ പ്രയോജനം.എന്നാൽ ശരീരത്തിൽ അങ്ങനെയല്ല എപ്പോഴും ഒരു എണ്ണമയത്തോടുകൂടി ആയിരിക്കുന്നതാണ് ഗുണപ്രദം.ഇത് ശരീരത്തിന്റെ ഡ്രൈനെസ്സ് കുറയ്ക്കാൻ സഹായിക്കുന്നു. അത്പോലെതന്നെ കടകളിൽ നിന്നും വേടിക്കുന്ന സോപ്പ് ആണ് ഉപയോഗിക്കുന്നത് എങ്കിൽ, ഗ്ലിസറിൻ ബേസ്ഡ് ആയിട്ടുള്ള സോപ്പുകൾ ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.കുളി കഴിഞ്ഞ ഉടൻ തന്നെ ശരീരത്തിൽ ഒരു മോയ്സ്ചറൈസും സൺസ്ക്രീനും ഉപയോഗിക്കുക. ശരീരത്തിന് നല്ല മോയിച്ചറായി വെക്കാൻ സഹായിക്കുന്ന വസ്തുക്കൾ ആണ് ഇവ.അത്പോലെ തന്നെ ഉപയോഗിക്കുന്ന ഷാമ്പു, സ്ക്രബർ ഇവയൊന്നും ശരീരത്തിന് അലർജി ഉണ്ടാക്കാത്തവയാണെന്ന് ഉറപ്പുവരുത്തിയതിനു ശേഷം ഉപയോഗിക്കുക.