മാറിടത്തിന് വലിപ്പം കൂടുന്നത് പൊതുവേ സ്ത്രീകളിൽ ആണെങ്കിലും, ചില പുരുഷന്മാരിൽ സ്ത്രീകളുടെതിന് സമാനമായ രീതിയിൽ അല്പം എങ്കിലും മാറിടം വളരുന്നതായി കാണാറുണ്ട്. പുരുഷന്മാരുടെ സ്ഥനം മാംസം മാത്രമല്ല, സ്ത്രീകളുടെ ശരീരത്തിൽ കാണുന്ന ഗ്ലാൻഡ് എന്ന അംശം കൂടി അടങ്ങിയ കലിപ്പ് കാരണം കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇത് മിക്കപ്പോഴും യവ്വന കാലഘട്ടത്തിലാണ് കാണുന്നത്. ഈ സമയത്ത് ഹോർമോണുകളുടെ വ്യതിയാനം കൊണ്ടാണ് ഇങ്ങനെ കാണപ്പെടുന്നത്. ചിലർക്കെങ്കിലും ഇത് താനേ ചുരുങ്ങി പോകുന്ന അവസ്ഥ കാണാറുണ്ട്. എന്നാൽ ഒന്നോ രണ്ടോ ശതമാനം ആളുകൾക്ക് ഇത് തിരിച്ച് ഒരു നോർമൽ ഷേപ്പിലേക്ക് പോകാത്ത അവസ്ഥയും ഉണ്ടാകാറുണ്ട്. ചില അലോപ്പതി മരുന്നുകളുടെ സൈഡ് എഫക്റ്റായും ഇത്തരം അവസ്ഥ കണ്ടു വരാറുണ്ട്. കാലഘട്ടത്തിന്റെ ആദ്യ ആറുമാസത്തിനുള്ളിൽ തന്നെ ഇതിനെ തിരിച്ചറിയുകയാണെങ്കിൽ, മരുന്നുകൾ കൊണ്ട് തന്നെ ഇതിനെ നമുക്ക് മാറ്റാവുന്നതാണ്.
അതിൽ കൂടുതൽ നിലനിൽക്കുന്ന സ്ഥനവളർച്ചയാണ് എന്നുണ്ടെങ്കിൽ ഇതിന് ഒരു സർജറി തന്നെയാണ് പരിഹാരമാർഗ്ഗം. അമിതമായ പദ്യപാനം കൊണ്ടും ചില ഡ്രഗ്സിന്റെ ഉപയോഗം കൊണ്ടും ഇത് സംഭവിക്കാം. കീഹോൾ ശസ്ത്രക്രിയകൾ ആണ് ഇതിന് ഏറ്റവും പ്രധാനമായും ചെയ്യാറ്. രാവിലെ ഹോസ്പിറ്റലിൽ ചെന്ന് വൈകിട്ട് ആകുമ്പോഴേക്കും വീട്ടിലേക്ക് തിരിച്ചു പോകാൻ സാധിക്കുന്ന രീതിയിൽ ഉള്ള സർജറിയാണ് പ്രധാനമായും കോളേജിൽ പഠിക്കുന്ന പ്രായത്തിൽ ആയിരിക്കും ഇത് സംഭവിക്കുന്നത്. അതുകൊണ്ട് തന്നെ ഈ സമയക്രമം കൂടുതൽ എളുപ്പമായിരിക്കും. ഇത്തരത്തിലുള്ള വലിയ മാറിടങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്ന ആളുകൾ ഉണ്ടായിരിക്കും. ചിലപ്പോൾ ഡിപ്രഷൻ ലെവലിലേക്ക് പോകാറുണ്ട്. ഇങ്ങനെയുള്ളവർക്ക് ഇത്തരം സർജറികൾ ചെയ്യാവുന്നതാണ്.