മാവ് പ്ലാവ് എന്നിവയെല്ലാം നമുക്ക് ഒരുപാട് ഫലങ്ങൾ നൽകുന്ന വൃക്ഷങ്ങളാണ്. ഫലങ്ങളോടൊപ്പം തന്നെ ഇവ നമ്മുടെ വീടിനെ ഐശ്വര്യവും സമ്പത്തും നൽകുന്നതിന് സഹായിക്കുന്ന ഘടകങ്ങളായി മാറിയാലോ? ഇത് നമുക്ക് ഒരുപാട് സന്തോഷം നൽകുന്ന കാര്യമാണ്. എന്നാൽ ഇതിനായി നമ്മുടെ വീടിന്റെ ഏതു ദിശയിലാണ് ഈ മാവ് പ്ലാവ് ഒക്കെ നിൽക്കേണ്ടത് എന്ന് വാസ്തുശാസ്ത്രപ്രകാരം ശ്രദ്ധിക്കേണ്ടതുണ്ട്. വാസ്തു ശാസ്ത്രത്തിൽ നമ്മുടെ വീടിന്റെ ഏതൊക്കെ ദിക്കിൽ ഏതൊക്കെ വൃക്ഷങ്ങൾ വരാം, വരാൻ പാടില്ല എന്നൊക്കെ വളരെ വ്യക്തമായി തന്നെ പറഞ്ഞിട്ടുണ്ട്. ഇതനുസരിച്ച് ആയിരിക്കണം നമ്മുടെ വീട്ടിൽ ഒരു ചെടി പോലും നടുന്നത്. ഇതിനെതിരായി ചെയ്യുമ്പോൾ അത് നമ്മുടെ കുടുംബത്തിന് വളരെയധികം നാശം വിതയ്ക്കുന്നതിനായി വഴിയൊരുക്കും.
ഇതിനെതിരായി നാം വീട്ടിൽ മാവോ പ്ലാവോ ഒക്കെ വയ്ക്കുന്നത് നമുക്ക് വിനാശം വരുത്തി വയ്ക്കും എന്നത് തീർച്ചയാണ്. വീടിന്റെ വടക്കു പടിഞ്ഞാറെ മൂലയാണ് മാവ് വയ്ക്കുന്നതിന് ഏറ്റവും ഉചിതം ആയിട്ടുള്ളത്. ഇത് വായുകോൺ ആണ്. ഇവിടെ മാവ് വളരുന്നതിനോടൊപ്പം തന്നെ നമ്മുടെ സമ്പത്തും വളരുന്നു. അതോടൊപ്പം തന്നെ മാവ് നടുന്നതിനെ മുൻപായി കൃഷ്ണ ഭഗവാനെ ഇതിലെ ആദ്യത്തെ ഫലം സമർപ്പിക്കാം എന്ന് പ്രാർത്ഥിക്കുകയാണെങ്കിൽ, ഇതിൽ നല്ലപോലെ ഫലങ്ങൾ ഉണ്ടാകുന്നു. മാവിന് ഒരുപാട് ആയുർവേദ ഗുണങ്ങൾ ഉണ്ട്. ഒപ്പം തന്നെ അന്തരീക്ഷത്തിലെ വിഷാംശത്തിലെ നശിപ്പിക്കാനുള്ള കഴിവും ഉണ്ട്. അതുകൊണ്ടുതന്നെ വീട്ടിൽ ഒരു മാവ് വെച്ച് വളർത്തുന്നത് ഏറ്റവും ഉചിതമായ കാര്യമാണ്.