പച്ചക്കറി പോലെ തന്നെ നാം ഒരുപാട് സ്നേഹിക്കുന്നവയാണ് പൂച്ചെടികളും. അവയും ഒരുപാട് പൂക്കൾ ഉണ്ടായി നിറഞ്ഞുനിൽക്കുന്നത് കാണാൻ തന്നെ ഒരു ഭംഗിയാണ്. ഇത്തരത്തിൽ പൂച്ചെടികൾ നിറയെ പൂക്കൾ ഉണ്ടാകുന്നതായി നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കുന്ന ഒരു സ്ലറിയാണ് ഇന്ന് നാം പരിചയപ്പെടുന്നത്. ഇത് പച്ചക്കറി ചെടികളിലും പൂച്ചെടികളിലും ഒരുപോലെ ഉപയോഗിക്കാൻ സാധിക്കും. ഇത് ഉപയോഗിക്കുന്നത് ചെടികൾ ഒരുപാട് കരുത്തോടെ വളരുകയും, മണ്ണിൽ നല്ലപോലെ വേര് ഇറങ്ങുന്നതിന് സഹായകമാവുകയും ചെയ്യുന്നു. ഈ സ്ലറി നമുക്ക് വീട്ടിൽ തന്നെ, അടുക്കളയിലെ വേസ്റ്റ് ആയ പച്ചക്കറികളുടെ തോലും, മുട്ടത്തൊണ്ടും, ചായ കാടിയും എല്ലാം പുളിച്ച കഞ്ഞി വെള്ളത്തിൽ മിക്സ് ചെയ്തു, മൂന്നോ നാലോ ദിവസം പുളിപ്പിക്കാനായി വീണ്ടും വയ്ക്കുക.
ഇതിനോടൊപ്പം തന്നെ മിക്സ് ചെയ്യാനായി മറ്റൊരു സ്ലറി കൂടി തയ്യാറാക്കാം ഇതിനുവേണ്ടി കടല പിണ്ണാക്ക്, വേപ്പിൻ പിണ്ണാക്ക്, എല്ലുപൊടി എന്നിവ തുല്യ അളവിൽ മിക്സ് ചെയ്ത് വക്കാം. കടലപ്പിണ്ണാക്കിൽ നൈട്രജൻ വളരെയധികം അടങ്ങിയിരിക്കുന്നു. അതുപോലെ വേപ്പിൻ പിണ്ണാക്കിൽ അടങ്ങിയിരിക്കുന്നത് പൊട്ടാസ്യം ആണ്. എല്ലുപൊടി അടങ്ങിയിരിക്കുന്ന ഘടകമാണ് ഫോസ്ഫറസ്. ഇത് മൂന്നും ചെടികൾക്ക് കരുത്ത് നൽകുന്നതിന് സഹായിക്കുന്ന മൂലകങ്ങളാണ്. ഇവ മിക്സ് ചെയ്ത് അതിലേക്ക് മുങ്ങി നിൽക്കത്തക്ക വിധത്തിൽ വെള്ളം ഒഴിച്ച് മൂന്നുദിവസം മാറ്റിവയ്ക്കുക. അതിനുശേഷം ഒരു കപ്പ് കഞ്ഞിവെള്ളവും പച്ചക്കറി മിക്സ് ചെയ്ത സ്ലറിയും, ഒരു കപ്പ് വേപ്പിൻപിണ്ണാക്ക് കടല പിണ്ണാക്ക് എന്നിവ മിക്സ് ചെയ്ത് സ്ലറിയും എടുത്ത് അതിലേക്ക് 10 ഇരട്ടി വെള്ളം മിക്സ് ചെയ്തു ചെടികളുടെ കടഭാഗത്ത് മണ്ണിൽ ഒഴിച്ചുകൊടുക്കാവുന്നതാണ്.