ഈയടുത്തകാലത്തായി ഏറ്റവും അധികം ആയി കൂടിവരുന്ന ഒരു രോഗാവസ്ഥയാണ് സ്ട്രോക്ക്. പലപ്പോഴും നമ്മൾ കാണുന്ന ഒരു കാര്യമാണ് എന്തെങ്കിലും പ്രവർത്തി ചെയ്തുകൊണ്ടിരിക്കുന്ന ഒരാള് പെട്ടെന്ന് കുഴഞ്ഞുവീണു മരിക്കുന്ന അവസ്ഥയൊക്കെ. ഇത് ചിലപ്പോൾ ആരോഗ്യം വർദ്ധിപ്പിക്കുന്നതിനായി ജിമ്മിൽ പോകുന്ന ഒരു വ്യക്തി കൂടി ആയിരിക്കാം. എന്നാൽ ഇത്തരക്കാർക്ക് മിക്കപ്പോഴും ഒരു ദുശീലങ്ങളും ഉണ്ടായിരിക്കില്ല എന്നതും അത്ഭുതപ്പെടുത്തുന്ന കാര്യമായിരിക്കും. ഭൂരിഭാഗവും എന്തെങ്കിലും ദുശ്ശീലങ്ങളും അല്ലെങ്കിൽ അമിതാഹാരരീതിയും ഉള്ളവർക്ക് ആയിരിക്കും ഇത്രയും ബുദ്ധിമുട്ടുകൾ കാണാറുള്ളത. എന്നാൽ ഇത്തരത്തിലുള്ള ഒരു ദുശീലവും ഇല്ലാത്ത ആളുകൾക്കും അസുഖങ്ങൾ കണ്ടുവരുന്നു. ഇതിന്റെ കാരണം ഇവരുടെ ജീവിതരീതിയിൽ മാറ്റങ്ങൾ വരുത്താത്തതു കൊണ്ട് തന്നെയാണ്. ഇവരുടെ ജീവിതരീതിയിൽ വരുത്തേണ്ട മാറ്റങ്ങൾ പലപ്പോഴും പലതായിരിക്കും.
ചിലപ്പോൾ ഭക്ഷണരീതി ചിലപ്പോൾ വ്യായാമരീതി ചിലപ്പോൾ ന്നാം കഴിക്കുന്ന ഭക്ഷണത്തിന്റെ ആരോഗ്യഗുണങ്ങൾ. നല്ല ഒരു ജീവിതം വ്യായാമം ശീലവും ഉള്ള ആളുകൾക്ക് ഇത്തരം രോഗങ്ങളെ ഭയപ്പെടേണ്ട കാര്യം ഒന്നുമില്ല. അതുപോലെതന്നെ പരമാവധിയും സ്ട്രെസ്സ് ഇല്ലാതെ ഇരിക്കുകയാണ് എപ്പോഴും നല്ലത്. പാരമ്പര്യമായും ഇത്തരം രോഗങ്ങൾ ഉള്ള കുടുംബം ആണെങ്കിൽ ഇങ്ങനെയുള്ള ജീവിതശൈലി കാര്യങ്ങൾ പ്രത്യേകം ശ്രദ്ധ പുലർത്തേണ്ടതാണ്. ഇതിനായി നമുക്ക് ഏറ്റവും സിമ്പിൾ ചെയ്യാവുന്ന ഒരു കാര്യം നമ്മുടെ ഭക്ഷണത്തിൽ വെളുത്തുള്ളി ഏറ്റവും കൂടുതലായി ഉപയോഗിക്കുക എന്നുള്ളതാണ്. അതുപോലെ ഒമേഗ ത്രി ലഭിക്കുന്നതിനായി ചെറു മത്സ്യങ്ങൾ ഉപയോഗിക്കാം. അതുപോലെതന്നെ ഉപകാരപ്രദമായിട്ടുള്ള ഒരു ഭക്ഷ്യവസ്തുവാണ് കറുവപ്പട്ട എന്നത്. ഇത് നമുക്ക് ഭക്ഷണത്തിൽ ചെറുതായി പൊടിച്ചു ചേർത്തു അല്ലെങ്കിൽ സ്മൂത്തികളായോ ഉപയോഗിക്കാം.